മാക്ടയില്‍ വന്‍ ക്രമക്കേട്
കൊച്ചി : അഡ്‍ഹോക്ക് കമ്മിറ്റി നടത്തിയ പരിശോധനയില്‍ മാക്ടയില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്.
ഐഫക്ക് പ്രസിഡന്റ് ഉമാശങ്കര്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രേഖകളൊന്നുമില്ലാതെ പലര്‍ക്കും വന്‍തുക വായ്പ നല്‍കിയെന്ന് തെളിഞ്ഞിട്ടുണ്ട്.
പരിശോധനയുടെ വെളിച്ചത്തില്‍ വിനയനും മറ്റ് ഭാരവാഹികള്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. മതിയായ ജാമ്യമില്ലാതെ വന്‍തുക വായ്പ നല്‍കിയതില്‍ ഐഫക്ക് പ്രതിനിധികള്‍ അസംതൃപ്തി രേഖപ്പെടുത്തി.
മാക്ട ഫെഡറേഷന്റെ തലപ്പത്തുളളവന്‍ വന്‍ക്രമക്കേട് നടത്തുന്നുവെന്ന് ശ്രീനിവാസന്‍ അടക്കമുളളവര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിമതരുടെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന കണ്ടെത്തലുകളാണ് ഐഫക് പ്രതിനിധികളുടെ പരിശോധനയില്‍ വെളിപ്പെട്ടത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications