മാക്ടയില്‍ നിന്നും സംവിധായകരുടെ കൂട്ട രാജി

By Staff

കൊച്ചി: മലയാള സിനിമാ സാങ്കേതിക വിദഗ്‌ദ്ധരുടെ സംഘടനയായ മാക്ടയില്‍ നിന്നും ഒരു വിഭാഗം സംവിധായകര്‍ രാജി വച്ചു.

മാക്ട ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ വിനയന്റെ ഏകാധിപത്യപരമായ നടപടികളില്‍ പ്രതിഷേധിച്ചാണ്‌ സംഘടനിയില്‍ നിന്നും കൂട്ട രാജി ഉണ്ടായിരിക്കുന്നത്‌.

സംവിധായകന്‍ സിദ്ദിഖാണ്‌ ആദ്യം രാജി പ്രഖ്യാപിച്ചത്‌. മാക്ടയുടെ കഴിഞ്ഞ യോഗത്തില്‍ വിനിയന്‍ തന്നെ വേദനിപ്പിയ്‌ക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്ന്‌ സിദ്ദിഖ്‌ ആരോപിച്ചിരുന്നു. സിദ്ദിഖിന്‌ പിന്തുണ പ്രഖ്യാപിച്ചാണ്‌ മറ്റും സംവിധായകരും രാജി പ്രഖ്യാപിച്ചത്‌.

ഇപ്പോഴത്തെ രാജി മാക്ടയുടെ പിളര്‍പ്പിലേക്ക്‌ നീളുമെന്നും സൂചനകളുണ്ട്‌.

മലയാള സിനിമയില്‍ മുന്‍നിരയില്‍ നില്‌ക്കുന്നവരും ചലച്ചിത്ര രംഗത്ത്‌ സജീവമായി നില്‌ക്കുന്നവരുമായ സത്യന്‍ അന്തിക്കാട്‌, കമല്‍, ജോഷി, പ്രിയദര്‍ശന്‍, ഫാസില്‍, രഞ്‌ജിത്ത്‌, പത്മകുമാര്‍, വി.എം വിനു, അമല്‍ നീരദ്‌ തുടങ്ങിയവരാണ്‌ രാജി വെച്ചിരിയ്‌ക്കുന്നത്‌. ഇവരെ പിന്തുടര്‍ന്ന്‌ ഷാഫി, റാഫി, മെക്കാര്‍ട്ടിന്‍, ബി. ഉണ്ണിക്കൃഷ്‌ണന്‍, രഞ്‌ജി പണിക്കര്‍ ലാല്‍ ജോസ്‌ എന്നിവരും രാജി വെച്ചേക്കും.

സംവിധായകന്‍ തുളസീദാസും നടന്‍ ദിലീപും തമ്മിലുള്ള തര്‍ക്കമാണ്‌ മാക്ടയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ കാരണം. ദീലിപ്‌-തുളസീദാസ്‌ തര്‍ക്കം പിന്നീട്‌ മാക്ടയും താര സംഘടനയായ അമ്മയും തമ്മിലുള്ള തര്‍ക്കാമായി വളര്‍ന്നിരുന്നു.

ദിലീപിന്‌ വിലക്കേര്‍പ്പെടുത്തിയാല്‍ അതിന്‌ പിന്നിലുള്ള സംവിധായകരെ താരങ്ങളും ബബഹിഷ്‌ക്കരിയ്‌ക്കുമെന്ന്‌ അമ്മ മുന്നറിയിപ്പ്‌ നല്‌കിയിരുന്നു.

വെള്ളിയാഴ്‌ച മാക്ടയില്‍ അംഗങ്ങളായ 23 സംവിധായകര്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. മാക്ടയുടെ ഇപ്പോഴത്തെ പോക്കില്‍ യോഗം അതൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തു.

അതെ സമയം തനിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്‌ വിനയന്‍ പറഞ്ഞു. ഏതാനും പേര്‍ വിചാരിച്ചാല്‍ സംഘടന പിളര്‍ത്താന്‍ കഴിയില്ലെന്നും മാക്ട ഫെഡറേഷന്റെ യോഗം ഞായറാഴ്‌ച ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X