»   » ഏറ്റവും കൂടുതല്‍ ചര്‍ച്ചയായതും എഴുതിയതും എംടിയെന്ന് മമ്മൂട്ടി, മാക്ട പ്രണാമസന്ധ്യ ചിത്രങ്ങള്‍ കാണാം

ഏറ്റവും കൂടുതല്‍ ചര്‍ച്ചയായതും എഴുതിയതും എംടിയെന്ന് മമ്മൂട്ടി, മാക്ട പ്രണാമസന്ധ്യ ചിത്രങ്ങള്‍ കാണാം

By: Nihara
Subscribe to Filmibeat Malayalam

എഴുത്തു കൊണ്ടും ചര്‍ച്ച കൊണ്ടും മലയാള സിനിമയെ ഏറെ സമ്പൂര്‍ണ്ണമാക്കിയ എഴുത്തുകാരനാണ് എംടി വാസുദേവന്‍നായരെന്ന് മമ്മൂട്ടി പറഞ്ഞു. മാക്ട നടത്തിയ പ്രണാമസന്ധ്യയില്‍ സമഗ്ര സംഭാവനക്കുള്ള ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം എംടിക്ക് സമ്മാനിക്കുകയായിരുന്നു താരം. ഗ്രാമവിശാലതയും കുടുബ ബന്ധങ്ങളുടെ നൈര്‍മല്യതയും നിറഞ്ഞ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ചതും എംടിയാണെന്നും താരം പറഞ്ഞു.

മാതാപിതാക്കളോടും ഗുരുക്കന്‍മാരോടും ബഹുമാനം കുറഞ്ഞു വരുന്ന ഇന്നത്തെക്കാലത്ത് ഇതു പോലുള്ള ഓര്‍മ്മകള്‍ അവസാനിക്കാതിരിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങഇല്‍ മലയാള സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

ശോഭനാ പരമേശ്വരന്‍ നായരുടെ നിര്‍ബന്ധം കാരണം സിനിമയിലെത്തി

മഹാകാവ്യം പോലെ പഠിക്കേണ്ടതാണ് പല സിനിമകളും. സിനിമയെന്ന് അത്ഭുത പ്രപഞ്ചത്തില്‍ ഇടപെടാനും വിദഗ്ധര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചു. സുഹൃത്തായ ശോഭനാ പരമേശ്വരന്‍ നായരുടെ നിര്‍ബന്ധം കാരണമാണ് സിനിമയിലെത്തിയതെന്നും എംടി വാസുദേവന്‍ നായര്‍ പറഞ്ഞു.

പ്രമുഖ താരനിര അണിനിരന്ന പ്രണാമസന്ധ്യ

കൊച്ചിയില്‍ നടന്ന മാക്ടയുടെ പ്രണാമസന്ധ്യയ്ക്കിടയിലുള്ള താരങ്ങളുടെ സെല്‍ഫി ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അപൂര്‍വ്വമായി മാത്രമാണ് താരങ്ങളെല്ലാവരും ഇത്തരം പൊതുപരിപാടികളില്‍ ഒത്തൊരുമിക്കുന്നത്. പ്രേക്ഷകരാവട്ടെ ഇത്തരം സംഗമങ്ങള്‍ കാണാന്‍ കാത്തിരിക്കുകയുമാണ്.

ചാക്കോച്ചന്റെ സെല്‍ഫി

ദുല്‍ഖര്‍ സല്‍മാന്‍ , ജോയ് മാത്യു, ക്യാമറാമാന്‍ വേണു എന്നിവര്‍ക്കൊപ്പമുള്ളസെല്‍ഫി ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതിട്ടുണ്ട്.

ആനന്ദം ടീമിനോടൊപ്പം ശരത്ത്

സിനിമയിലും സീരിയലിലും ഒരേ പോലെ തിളങ്ങി നിന്ന ശരത്ത് നല്ലൊരു ഡബ്ബിംഗ് കലാകാരന്‍ കൂടിയാണ്. നിരവധി പ്രമുഖ താരങ്ങള്‍ക്ക് വേണഅടി താരം ശബ്ദം നല്‍കിയിട്ടുണ്ട്. ആനന്ദം ടീമിനൊപ്പമുള്ള ഫോട്ടോയാണ് ശരത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
MACTA's Pranama Sandya programme held at kochi on sunday.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam