twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാക്ടയില്‍ നിന്നും കൂടുതല്‍ രാജി

    By Staff
    |

    കൊച്ചി: മാക്ടയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി കൊണ്ട്‌ കൂടുതല്‍ പേര്‍ സെക്രട്ടറി വിനയനെതിരെ രംഗത്തെത്തി.

    മാക്ട ഡയറക്ടേഴ്‌സ്‌ യൂണിയനില്‍ നിന്നുള്ള കൂട്ട രാജിയ്‌ക്ക്‌ പുറമെ മാക്ടയുടെ മറ്റ്‌ ഫെഡറേഷനിലുള്ളവരാണ്‌ രാജി സന്നദ്ധതയുമായി മുന്നോട്ട്‌ വന്നിരിയ്‌ക്കുന്നത്‌.

    ശനിയാഴ്‌ച വൈകിട്ടോടെ രാജി വെച്ച സംവിധായകര്‍ സംയുക്ത പ്രസ്‌താവന പുറത്തിറക്കുമെന്ന്‌ സൂചനകളുണ്ട്‌.

    ക്യാമറാമാന്‍മാരുടെ സംഘടനിയില്‍ നിന്നും പി. സുകുമാറും എസ്‌ കുമാറും രാജിവെച്ചു. കഴിഞ്ഞ യോഗത്തിനിടെ വിനയന്‍ നടത്തിയ പരാമര്‍ശമാണ്‌ ഇപ്പോഴത്തെ കൂട്ടരാജിയ്‌ക്ക്‌ വഴി തെളിച്ചിരിയ്‌ക്കുന്നത്‌.

    സംവിധായകരെല്ലാം കൂട്ടിക്കൊടുപ്പുകാരാണെന്ന വിധത്തിലായിരുന്നു വിനയന്റെ പരാമര്‍ശമെന്നാണ്‌ ആരോപണമുയര്‍ന്നിട്ടുള്ളത്‌. ആത്മാഭിമാനമുള്ളവര്‍ക്കാര്‍ക്കും വിനയന്റെ പ്രസ്‌താവനയോട്‌ ക്ഷമിയ്‌ക്കാന്‍ കഴിയില്ലെന്നാണ്‌ വിനയനെതിരെ രംഗത്തെത്തിയിട്ടുള്ള സംവിധായകര്‍ പറയുന്നു.

    അതെ സമയം വിനയന്‍ മുംബൈയിലായതിനാല്‍ എതിര്‍ ക്യാമ്പിന്‌ പുതിയ സംഭവ വികാസങ്ങളില്‍ ഫലപ്രദമായ ഇടപെടാന്‍ കഴിഞ്ഞിട്ടില്ല.

    ശ്രീനിവാസന്‍, ബ്ലെസി, ജോണി ആന്റണി, ജി.എസ്‌ വിനയന്‍, കമല്‍, പ്രിയദര്‍ശന്‍ തുടങ്ങിയവരാണ്‌ പുതുതായി രാജി പ്രഖ്യാപിച്ചിട്ടുള്ളവര്‍. മാക്ട മ്യൂസിക്‌ യൂണിയനിലെ അംഗങ്ങളായ കെ.എസ്‌ ചിത്രയും എം.ജി ശ്രീകുമാറും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാക്ട റൈറ്റേഴ്‌സ്‌ യൂണിയന്‍ ശനിയാഴ്‌ച യോഗം ചേരും.

    അതെ സമയം സിദ്ദിഖ്‌ തന്റെ സുഹൃത്താണെന്നും തന്റെ ഭാഗത്തു നിന്നും മോശമായ തരത്തില്‍ പരാമര്‍ശം ഉണ്ടായിട്ടില്ലെന്നും വിനയന്‍ അറിയിച്ചു. ആരെങ്കിലും വിചാരിച്ചാല്‍ 4000 പേരുള്ള സംഘടന പിളര്‍ത്താന്‍ കഴിയില്ലെന്നും വിനയന്‍ പറഞ്ഞു.

    ഇതിനിടെ മാക്ട പിളരുന്നത്‌ ദുഖകരമായ കാര്യമാണെന്ന്‌ അമ്മ പ്രസിഡന്റ്‌ ഇന്നസെന്റ്‌ പറഞ്ഞു. സംഘടനകള്‍ ഒരിക്കലും പിളരരുതെന്നാണ്‌ തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. മാക്ടയില്‍ നിന്നുള്ള സംവിധായകരുടെ രാജിയോട്‌ പ്രതികരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X