മാക്ടയില്‍ തിരഞ്ഞെടുപ്പ് കാഹളം
തട്ടുപൊളിപ്പന്‍ രാഷ്ട്രീയ സിനിമയുടെ എല്ലാ ആവേശവും പ്രകടിപ്പിച്ചു കൊണ്ട് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയില്‍ തിരഞ്ഞെടുപ്പ് കാഹളം.
സെപ്‌റ്റംബര്‍ ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് ചേരിയിലായി മുപ്പത് പേരാണ് മത്സര രംഗത്തുള്ളത്. സംവിധായകന്‍മാരായ വിനയനും സിദ്ധിഖും നേതൃത്വം കൊടുക്കുന്ന രണ്ട് പാനലുകള്‍ തമ്മിലാണ് മത്സരം.
മാക്ടയിലെ പത്തൊന്‍പത് യൂണിയനുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് സംവിധായക യൂണിയനിലേക്ക് തന്നെയാണ്.
സംവിധായക യൂണിയനിലേക്ക് വിനയന്‍ പാനലില്‍ നിന്ന് മോഹനും ബിജു കൊട്ടാരക്കരയും തുളസീദാസും മത്സരിയ്ക്കുന്പോള്‍ മറുവശത്തുള്ളത് സിദ്ദിഖും ജിഎസ് വിജയനും സിബി മലയിലുമാണ്.
സാമ്പത്തിക തിരമറി നടത്തിയെന്നാരോപണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‌ക്കാന്‍ വിനയനോട് ഫെഫ്‌സി ആവശ്യപ്പെട്ടിരുന്നു.
സംവിധായക യൂണിയന്‍ കഴിഞ്ഞാല്‍ ശക്തമായ മത്സരം നടക്കുന്നത് എഴുത്തുകാരുടെയും ഛായാഗ്രാഹകരുടെയും യൂണിയനുകളിലേക്കാണ്.
എഴുത്തുകാരുടെ സംഘടനയിലേക്ക് വിനയന്‍ പക്ഷത്ത് നിന്ന് ബിജു വട്ടപ്പാറയും ആലപ്പി അഷ്‌റഫും റെജി മാത്യൂസുമൊക്കെയാണ് മാറ്റുരയ്‌ക്കുന്നത്. ബി. ഉണ്ണികൃഷ്‌ണന്‍ ഡെന്നീസ് ജോസഫ്, ഉദയകൃഷ്‌ണന്‍ എന്നിവരാണ് എതിരാളികള്‍.
ഈ മാസം മുപ്പതിന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിയ്‌ക്കുന്നതോടെ തിരഞ്ഞെടുപ്പിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകും. വിജയം ലക്ഷ്യമിട്ട് ഇരുപക്ഷവം ഒട്ടേറെ പേരെ പട്ടികയിലേക്ക് തിരുകി കയറ്റിയിട്ടുള്ളതിനാല്‍ സ്‌ക്രൂട്ടണി കമ്മിറ്റിയുടെ വിലയിരുത്തിലിലൂടെ കുറച്ചു പേരെങ്കിലും പുറത്തു പോകാന്‍ സാധ്യതയുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications