മാക്ടയിലെ തര്‍ക്കം തെരുവില്‍
കൊച്ചി : സിനിമാ സംഘടനയായ മാക്ടയിലെ പിളര്‍പ്പിന് പിന്നാലെ സംഘടനയുടെ ഓഫീസ് കെട്ടിടങ്ങളുടെ അവകാശത്തിനു വേണ്ടി തര്‍ക്കം തുടങ്ങിയതോടെ സംഘര്‍ഷം തെരുവിലെത്തി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കൊച്ചിയിലുളള ഓഫീസിനുമേല്‍ ഇരുപക്ഷവും അവകാശവാദം ഉന്നയിച്ചതോടെ പൊലീസിന് ഇടപെടേണ്ടി വന്നു. പിളര്‍ന്നു പോയവര്‍ വെളുപ്പിന് അഞ്ചുമണിയോടെ കൊച്ചിയിലെ തമ്മനത്തുളള സംഘടനയുടെ ഓഫീസ് കയ്യേറാന്‍ ശ്രമിച്ചുവെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ ആരോപണം.
എന്നാല്‍ സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമടക്കം ഭൂരിഭാഗം നിര്‍വാഹക സമിതി അംഗങ്ങളും മറുപക്ഷത്താണെന്നും തങ്ങള്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിനെ ഔദ്യോഗിക വിഭാഗം ചെറുക്കുകയായിരുന്നുവെന്നുമാണ് എതിര്‍പക്ഷത്തിന്റെ വിശദീകരണം.
അസോസിയേഷന്‍ പ്രസിഡന്റ് ഗിരീഷ് വൈക്കം, സെക്രട്ടറി സെവന്‍ ആര്‍ട്ട്സ് മോഹന്‍ എന്നിവര്‍ പിളര്‍ന്നവര്‍ക്കൊപ്പമാണ്. രാവിലെ ഓഫീസ് തുറക്കുന്നതിനായി മാനേജര്‍ എത്തിയപ്പോള്‍ ഔദ്യോഗിക വിഭാഗം തടസപ്പെടുത്തുകയാണെന്ന് സെവന്‍ ആര്‍ട്ട്സ് മോഹന്‍ ആരോപിച്ചു.
തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഓഫീസ് പിടിച്ചെടുക്കാന്‍ വേണ്ടി ഔദ്യോഗിക പക്ഷം വിളിച്ചു ചേര്‍ത്ത ജനറല്‍ ബോഡിയോഗം അംഗീകരിക്കില്ലെന്നും മോഹന്‍ അറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം താല്‍ക്കാലികമായി താക്കോല്‍ മാനേജരെ ഏല്‍പ്പിച്ചു. തര്‍ക്കത്തിന് തീരുമാനമാകുന്നതു വരെ രേഖകളൊന്നും മാറ്റരുതെന്ന നിര്‍ദ്ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്.
മറ്റ് ഓഫീസുകള്‍ക്കു മേലും ഇതുപോലെ അവകാശ വാദം ഉയരുന്നതോടെ സംഘര്‍ഷം സംഘട്ടനത്തിലെത്തുമെന്നും പൊലീസിന് ജോലി കൂടുമെന്നും ഉറപ്പായിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications