വിനയന്‌ മാക്ടയുടെ പിന്തുണ

By Staff

കൊച്ചി: മാക്ടയില്‍ നിന്നും ഒരു കൂട്ടം മുന്‍നിര സംവിധായകര്‍ രാജിവെച്ച സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം സെക്രട്ടറി വിനയന്‌ പിന്തുണ പ്രഖ്യാപിച്ചു.

നേതൃത്വത്തിനെതിരെ രംഗത്തെത്തിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന്‌ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. ഇതിനിടെ വിനയന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഒരു വിഭാഗം സാങ്കേതിക പ്രവര്‍ത്തകര്‍ കൊച്ചി നഗരത്തില്‍ പ്രകടനം നടത്തി.

യോഗത്തില്‍ മാക്ട ജനറല്‍ കൗണ്‍സിലിലെ സംവിധായക യൂണിയനുകളുടെ പ്രതിനിധികളായ കെ. മധുവിനെയും തമ്പി കണ്ണന്താനത്തെയും യോഗത്തിലേക്ക്‌ ക്ഷണച്ചിരുന്നില്ല. വിനയനുള്‍പ്പടെ മൂന്ന്‌ പേരാണ്‌ സംവിധായക യൂണിയന്‍ പ്രതിനിധികള്‍

രാജിവെയ്‌ക്കുകയും വിമര്‍ശനമുയര്‍ത്തുകയും ചെയ്‌ത അംഗങ്ങള്‍ക്ക്‌ കാരണം കാണിയ്‌ക്കല്‍ നോട്ടീസ്‌ നല്‌കാന്‍ യോഗം തീരുമാനിയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. കാരണം കാണിയ്‌ക്കല്‍ നോട്ടീസ്‌ നല്കുകയാണെങ്കില്‍ മാക്ട പിളര്‍പ്പ്‌ യാഥാര്‍ഥ്യമാകും.

അതെ സമയം മാക്ടയില്‍ നിന്നും രാജി വെച്ചവര്‍ സംവിധായകന്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ സമാന്തര സംഘടയ്‌ക്ക്‌ രൂപം നല്‌കാനും ആലോചിയ്‌ക്കുന്നുണ്ട്‌. 30 ഓളം പേര്‍ ഇതിനകം മാക്ടയില്‍ നിന്ന്‌ രാജിവെച്ചിട്ടുണ്ട്‌. ഞായറാഴ്‌ച മാത്രം ഷാജി കൈലാസ്‌, സത്യന്‍ അന്തിക്കാട്‌, ഫാസില്‍, ജോസ്‌ തോമാസ്‌, ബ്ലെസി എന്നിവര്‍ രാജി നല്‌കി.

നേരത്തെ മാക്ട സംവിധായക യൂണിയനിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ വിനയനെതിരെ മത്സരിച്ചവരും പുതിയ സംഘടനയ്‌ക്കായി സജീവമായി രംഗത്തുണ്ട്‌.

450 ഓളം അംഗങ്ങളാണ്‌ സംവിധായക യൂണിയനിലുള്ളത്‌. ഇതില്‍ പകുതിയിലധികവും അസി. ഡയറക്ടര്‍മാരാണ്‌.

അന്‍പതോളം പേര്‍ മാത്രമാണ്‌ തുടര്‍ച്ചയായി സിനിമ ചെയ്യുന്നത്‌. രാജിവെച്ചവരില്‍ ഭൂരിപക്ഷവും ഇവര്‍ തന്നെയാണ്‌. ബാക്കിയുള്ളവര്‍ സംഘടന പിടിച്ചെടുക്കാന്‍ മാത്രമുള്ളവരാണെന്ന്‌ നേരത്തെ ആക്ഷേപമുണ്ടായിരുന്നു. അത്‌ ശരി വെയ്‌ക്കുന്ന തരത്തിലാണ്‌ പുതിയ സംഭവ വികാസങ്ങള്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X