ദിലീപ്‌ ചിത്രങ്ങളുമായി സഹകരിയ്‌ക്കില്ലെന്ന്‌ മാക്ട

By Staff

കൊച്ചി: ദിലീപ്‌-തുളസീദാസ്‌ പ്രശ്‌നം പരിഹരിയ്‌ക്കപ്പെടാതെ ദിലീപിന്റെ ചിത്രങ്ങളുമായി സഹകരിയ്‌ക്കില്ലെന്ന്‌ മാക്ട ഫെഡറേഷന്‍ പ്രഖ്യാപിച്ചു.

പ്രശ്‌ന പരിഹാരത്തിനായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട്‌ താര സംഘടനയായ അമ്മക്ക്‌ കത്തെഴുതുമെന്നും മാക്ട പ്രസിഡന്റ്‌ വിനയന്‍ അറിയിച്ചു.

വിവാദത്തിലുള്‍പ്പെട്ട ദിലീപ്‌, തുളസീദാസ്‌, ഉള്ളാട്ടില്‍ ശശി എന്നിവരെ ഒന്നിച്ചിരുത്തി പ്രശ്‌നം ചര്‍ച്ച ചെയ്‌ത്‌ പരിഹരിയ്‌ക്കണമെന്നാണ്‌ മാക്ടയുടെ പുതിയ നിര്‍ദ്ദേശം.

സംവിധായകന്‍ തുളസീദാസിനെ ഒഴിവാക്കി ഉള്ളാട്ടില്‍ ശശിയും ദിലീപും ചേര്‍ന്നുള്ള സംരഭം പ്രശ്‌ന പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ അനുവദിയ്‌ക്കില്ല. ഇക്കാര്യത്തില്‍ തുളസീദാസിന്‌ പൂര്‍ണ പിന്തുണ മാക്ട നല്‌കുമെന്ന്‌ വിനയന്‍ പറഞ്ഞു.

മാക്ടയുടെ എക്‌സിക്യൂട്ടീവ്‌ യോഗമാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍









Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X