മാടമ്പിയെ തടയാന്‍ ആരുണ്ട്?

By Staff

റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ നിന്ന് രണ്ടരക്കോടി രൂപ വാരിക്കൂട്ടി മാടമ്പിയെന്ന മോഹന്‍ലാല്‍ ചിത്രം വന്‍ഹിറ്റിലേയ്ക്ക് കുതിക്കുന്നു.

റിലീസ് ചെയ്ത ആഴ്ചയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ലാല്‍ചിത്രമെന്ന ബഹുമതിയോടെയാണ് മാടമ്പി മുന്നേറുന്നത്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യ മെഗാഹിറ്റ് ചിത്രമെന്ന നേട്ടം മാടമ്പിയ്ക്ക് സ്വന്തമാകും.

ഈ വര്‍ഷത്തെ ആദ്യ മെഗാഹിറ്റെന്ന നേട്ടം കൈവരിച്ച അണ്ണന്‍ തമ്പിയ്ക്ക് ആദ്യ എട്ടു ദിവസങ്ങളില്‍ നിന്ന് മൂന്നു കോടി രൂപയായിരുന്നു കളക്ഷന്‍. ചിത്രത്തെക്കുറിച്ചുളള അഭിപ്രായവും കുടുംബപ്രേക്ഷകരുടെ തിരക്കും കാണിക്കുന്നത് അണ്ണന്‍ തമ്പിയെക്കാള്‍ മികച്ച വിജയം മാടമ്പി നേടുമെന്നാണ്.

ഹിറ്റ് ചാര്‍ട്ടിലെ ആദ്യ അഞ്ചു ചിത്രങ്ങളില്‍ ഇപ്പോഴും അണ്ണന്‍ തമ്പിയുണ്ട്. നൂറാം ദിവസത്തിലേയ്ക്ക് കുതിക്കുന്ന ഈ ചിത്രം ഇതിനകം നിര്‍മ്മാതാവിന്റെ സഞ്ചിയില്‍ വന്‍ലാഭം കൊയ്തു നിറച്ചു കഴിഞ്ഞു.

കമലിന്റെ മിന്നാമിന്നിക്കൂട്ടമാണ് രണ്ടാം സ്ഥാനത്ത്. പ്രേക്ഷകരില്‍ സമ്മിശ്ര പ്രതികരണമാണ് ഈ ചിത്രം ഉണ്ടാക്കിയത്. യുവാക്കളുടെ ഹരമായ താരങ്ങള്‍ ഏറെയുളളതും അവരൊക്കെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരരായതും ചിത്രത്തെ വരും ദിനങ്ങളില്‍ രക്ഷിക്കുമെന്നാണ് കണക്കുകൂട്ടല്‍. മധ്യവര്‍ഗ ജീവിതത്തിന്റെ നിറമുളള കാഴ്ചകളൊരുക്കി വന്‍വിജയങ്ങള്‍ സൃഷ്ടിക്കുന്ന കമലിന്റെ സംവിധായക മികവ് മിന്നാമിന്നിക്കൂട്ടത്തെ രക്ഷിക്കുമോ എന്നറിയാന്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും.

സൂപ്പര്‍താര ചിത്രത്തിന്റെ വരവോടെ ദശാവതാരത്തിന്റെ നെഗളിപ്പ് ഒന്നു കുറഞ്ഞിട്ടുണ്ട്. പല തീയേറ്ററുകളിലും കളക്ഷന്‍ പകുതിയായി കുറഞ്ഞു. പരുന്തുകൂടി റിലീസ് ചെയ്യുമ്പോള്‍ പ്രധാന നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് മാറേണ്ടി വരും കമലിന്.

ശരാശരിയിലും മികച്ച ഹിറ്റെന്ന നേട്ടത്തോടെ പ്രിഥ്വിരാജിന്റെ വണ്‍വേ ടിക്കറ്റും റിലീസ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനുണ്ട്. മമ്മൂട്ടിയുടെ അതിഥിവേഷത്തിന്റെ പിന്‍ബലത്തില്‍ വമ്പന്‍ ആരംഭ കളക്ഷനാണ് ഈ ചിത്രം നേടിയത്.

സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍ ടീമിന്റെ ഇന്നത്തെ ചിന്താവിഷയം, ജയസൂര്യയുടെ ഷേക്‍സ്പിയര്‍ എംഎ മലയാളം എന്നീ ചിത്രങ്ങളും ചില റിലീസിംഗ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍






മാടമ്പിയിലെ ചിത്രങ്ങള്‍
പരുന്തിലെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X