ദിലീപിന്റെ ഭാഗ്യദിനത്തില്‍ ലാല്‍ ചിത്രം
ജൂലായ് നാലും ദിലീപും തമ്മിലുള്ള ഗാഢ ബന്ധത്തെക്കുറിച്ചറിയാത്തവര്‍ സിനിമാ രംഗത്ത് ചുരുക്കമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദിലീപ് കൃത്യമായി ഈ ദിനത്തില്‍ തന്റെയൊരു സിനിമ തിയറ്ററുകളിലെത്തിയ്‌ക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു.
ഭാഗ്യ ദിനമോ അല്ലെങ്കില്‍ സിനിമയുടെ ഗുണമോ എന്തായാലും അവയില്‍ മിക്കതും വന്‍ വിജയങ്ങളാകുകയും ചെയ്‌തു. തന്റെ ഭാഗ്യ ദിനത്തോടുള്ള ആരാധന മൂലം ജൂലായ് 4 എന്ന പേരില്‍ പോലും ഒരു ചിത്രം ഈ താരം പുറത്തിറക്കി.
എന്തായാലും ഇത്തവണ ജൂലായ് നാലിന് ഒരു ദിലീപ് ചിത്രം തിയറ്ററുകളില്‍ പുറത്തിറങ്ങില്ലെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.
അതിന് പകരം സൂപ്പര്‍ താരം മോഹന്‍ലാലാണ് ജൂലായ് നാലിന്റെ ഭാഗ്യം പരീക്ഷിയ്‌ക്കാനൊരുങ്ങുന്നത്. ലാലിന്റെ മാടമ്പിയാണ് ജൂലായ് നാലിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
സൂര്യ സിനി മേക്കേഴ്‌സിന്റെ ബാനറില്‍ ബി.സി ജോഷി നിര്‍മ്മിച്ചിരിയ്‌ക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിയ്‌ക്കുന്നത് ബി. ഉണ്ണികൃഷ്‌ണനാണ്.
ഇന്നത്തെ ചിന്താവിഷയത്തിന്റെ വിജയത്തോടെ തന്റെ പരാജയ പരമ്പരകളില്‍ നിന്നും മുക്തി നേടിയ ലാല്‍ ഏറെ പ്രതീക്ഷയോടെയാണ് മാടമ്പിയെ കാണുന്നത്. 55 കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ്‌്‌ക്കുന്ന ചിത്രം വന്‍ വിജയമാകുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
മാടമ്പിയിലെ ചിത്രങ്ങള്‍


Click it and Unblock the Notifications