അമാനുഷികനല്ലാത്ത മാടമ്പി

By Staff

മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ പേര് മാടമ്പിയെന്നാണ്. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ വീണ്ടും അമാനുഷികന്‍ കളിക്കുകയാണോയെന്ന് തോന്നും. ഒപ്പം മീശ പിരിച്ച് അമാനുഷിക വേഷമാടിയ സിനിമകള്‍ തുടര്‍ച്ചയായി പൊട്ടിയിട്ടും മോഹന്‍ലാല്‍ അത്തരം സിനിമകളില്‍ പിന്നെയും അഭിനയിക്കുകയാണോ എന്നൊരു സംശയവും തോന്നാം.

കാര്‍ത്തികതിരുന്നാള്‍ കാര്‍ത്തികേയന്‍ എന്ന ചിത്രം ഈയിടെ മോഹന്‍ലാല്‍ ഉപേക്ഷിച്ചതാണ്. മുമ്പ് താന്‍ ചെയ്ത വേഷങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ഈ ചിത്രത്തിലെ കഥാപാത്രമെന്നാണ് ചിത്രം ഉപേക്ഷിക്കാന്‍ മോഹന്‍ലാല്‍ പറഞ്ഞ കാരണങ്ങളിലൊന്ന്. അപ്പോള്‍ മാടമ്പിയോ?

അതിനുള്ള മറുപടി സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍ തന്നെ പറയുന്നു- പേര് കേട്ട് തെറ്റിദ്ധരിക്കേണ്ട. ഈ ചിത്രത്തിലെ നായകന്‍ അമാനുഷികനല്ല. (ഹോ! അത്രയും ആശ്വാസം.)

നാട്ടിന്‍പുറത്തുകാരനായ ഒരു സാധാരണക്കാരനാണ് ചിത്രത്തിലെ നായകനായ പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണന്‍. ഇല്ലംകുളം ഗ്രാമത്തിലെ ഒരു കൊച്ചുജന്മി. ഇല്ലായ്മയില്‍ നിന്നും വളര്‍ന്നുവന്നവന്‍. ബാങ്ക് പലിശ മാത്രം ഈടാക്കി വായ്പ കൊടുത്ത് അയാള്‍ സാധാരണക്കാരെ സഹായിച്ചുപോന്നു. ഗോപാലകൃഷ്ണന്റെ അടുത്താവുമ്പോള്‍ ബാങ്കില്‍ നിന്നും വായ്പ കിട്ടുന്നതിനുള്ള കടമ്പകളോ കാലതാമസമോ ഇല്ല. എന്നാല്‍ വഞ്ചന കാണിച്ചാല്‍ അയാള്‍ വെറുതെ വിടില്ല. കുതന്ത്രങ്ങളൊക്കെ അയാള്‍ക്കും നല്ല വശമുണ്ട്.

നാട്ടിന്‍പുറത്തെ ഒരു ട്യൂടോറിയല്‍ കോളജിന്റെ മുതലാളി കൂടിയാണ് ഗോപാലകൃഷ്ണന്‍. മലയാള സാഹിത്യമാണ് അയാളുടെ വിഷയം. അതിനിടയില്‍ ഗ്രാമത്തിലെ പ്രശ്നങ്ങളിലും അയാള്‍ ഇടപെടുന്നു.

അമാനുഷികനല്ലാത്ത മാടമ്പിയായി മോഹന്‍ലാല്‍ വേഷമിടുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 18ന് ഒറ്റപ്പാലത്ത് ആരംഭിക്കും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X