മനോരമയും മാടമ്പിയും

By Staff

രാജാവിന്റെ ജാതകം നോക്കിയൊരു ജ്യോത്സ്യന്‍ ഫലം പറഞ്ഞു. അച്ഛനും അമ്മയും ചെറിയച്ഛനുമൊക്കെ താങ്കളുടെ മുന്നില്‍ കിടന്നു മരിക്കും..പേടിച്ചു വിറച്ച രാജാവിന് കോപം വന്നു. ജ്യോത്സ്യനോടുളള ദേഷ്യമായി. പിടിച്ചകത്തിടാന്‍ ഉത്തരവും വന്നു.

ജ്യോത്സ്യരുടെ ഗുരുവിനെ രാജാവ് വിളിപ്പിച്ചു. അദ്ദേഹം നോക്കിയപ്പോഴും സംഗതി ശരിയാണ്. ഫലം ഇങ്ങനെ പറഞ്ഞു. ഉറ്റബന്ധുക്കളെക്കാള്‍ ആയുസും ആരോഗ്യവും അങ്ങേയ്ക്കുണ്ട് രാജന്‍!!!

രാജാവിന് സന്തോഷം. സല്‍ഫലം പറഞ്ഞ ജ്യോത്സ്യന് സമ്മാനപ്പെരുമഴ. പറയേണ്ടത് പറയേണ്ട പോലെ പറയണമെന്ന് ശിഷ്യന് ഗുരു ഉപദേശവും കൊടുത്തു.

സര്‍ക്കുലേഷന്റെ കാര്യത്തില്‍ മലയാളത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മലയാള മനോരമ പത്രം രണ്ടാം സ്ഥാനക്കാരായ മാതൃഭൂമിയോടും പറയുന്നത് അതുതന്നെയാണ്. പറയേണ്ടത് പറയേണ്ടതു പോലെ പറയണം. മാടമ്പിയെന്ന മോഹന്‍ലാല്‍ ചിത്രത്തെ നിരൂപണത്തെ മുന്‍നിര്‍ത്തിയാണ് പ്രായം കൂടിയ പത്രമുത്തശി, പെങ്ങളെ ഉപദേശിക്കുന്നത്.

ചിത്രം റിലീസ് ചെയ്ത് കൃത്യം രണ്ടാം ദിവസം മാതൃഭൂമിയുടെ കോഴിക്കോട് എഡിഷനില്‍ പ്രത്യക്ഷപ്പെട്ട നിരൂപണം സിനിമയെ കൊന്ന് കൊലവിളിക്കുന്നതായിരുന്നു. വായിച്ച ആരാധകര്‍ കലിതുളളി. പത്രം തെരുവില്‍ കത്തിച്ച് ആരാധകര്‍ അരിശം തീര്‍ത്തപ്പോള്‍, റിവ്യൂക്കാരനെ കൂലിയെഴുത്തുകാരനും കൂലിയ്ക്ക് കൂവാന്‍ നടക്കുന്നവനുമായി ചിത്രീകരിച്ച് മാടമ്പിയുടെ സംവിധായകന്‍ അതേ പത്രത്തിന്റെ അതേ പേജില്‍ മറുപടി പറഞ്ഞു.

റിവ്യൂ മോശമായാല്‍ ആരാധകര്‍ തങ്ങളെയും കത്തിക്കുമോ എന്ന് മനോരമയ്ക്കു സംശയം തോന്നുക സ്വാഭാവികം. സ്വയം കത്തിയെരിയുന്ന സാഹചര്യം ഒഴിവാക്കണം. കൂട്ടത്തില്‍ മാതൃഭൂമിയെ ഒന്നു തോണ്ടുകയും വേണം. രണ്ടു ലക്ഷ്യങ്ങളും റിവ്യൂകാരന്‍ പ്രസാദ് കണ്ണന്‍ അന്യാദൃശ്യമായ മികവോടെ നിര്‍വഹിക്കുന്നുണ്ട്.

വായിച്ചു നോക്കുക.

"സിനിമ ഒരു വലിയ വ്യവസായമാണ്. അതിനെ ആശ്രയിച്ച് ജീവിക്കുന്നത് പതിനായിരങ്ങളാണ്. ഒരു സിനിമയെ തള്ളിപ്പറയുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേരുടെ കുടുംബത്തെ വരെ അത് ബാധിക്കാം. പക്ഷെ സിനിമ ആത്യന്തികമായി ഒരു കലാരൂപമാണ്. ബഹുജനങ്ങള്‍ ആസ്വദിക്കുന്ന ഒരു കലാരൂപം. അതുകൊണ്ട് കാര്യങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യം മനസില്‍വച്ചുകൊണ്ടാണ് എന്നും സിനിമകള്‍ റിവ്യൂ ചെയ്തിട്ടുള്ളത്. ഇന്ന് മോഹന്‍ലാലിന്റെ മറ്റൊരു ചിത്രമെന്ന് മാടമ്പിയെക്കുറിച്ച് പറയാം. പുതുമ ഏറെയൊന്നും അവകാശപ്പെടാന്‍ കഴിയാത്ത എന്നാല്‍ ഇത്തിരി പഴമയുള്ള ഒരു ചിത്രം".

കാര്യങ്ങള്‍ സത്യസന്ധമായാണ് അവതരിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന വാചകം മാതൃഭൂമിയ്ക്കുളള കുത്ത്. ഇക്കാര്യം മനസില്‍ വെച്ചുകൊണ്ടേ താന്‍ എന്നും റിവ്യൂ എഴുതിയിട്ടുളളൂവെന്ന് പറയുന്നത് ലാല്‍ ഫാന്‍സുകാരോടുളള ജാമ്യം.

അടുത്ത പേജില്‍





മാടമ്പിയിലെ ചിത്രങ്ങള്‍
പരുന്തിലെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X