സിനിമ കൊളളാം, എന്നാലത്ര പോര
മനോരമയും മാടമ്പിയും - 2
പുതുമയേറെയൊന്നും അവകാശപ്പെടാന്‍ കഴിയാത്ത എന്നാല്‍ ഇത്തിരി പഴമയുളള ചിത്രം. അതാണ് നിരൂപകന് സിനിമയെപ്പറ്റിയുളള അഭിപ്രായം. വ്യത്യസ്തതയൊന്നും അവകാശപ്പെടാന്‍ കഴിയാത്ത സ്ഥിരം സെറ്റപ്പിലുളള ചിത്രമാണ് മാടമ്പിയെന്നത്രേ മാതൃഭൂമിയിലെ നിരൂപകന്റെ മതം.
ചിത്രത്തിന്റെ വിജയത്തിന് കാരണം മനോരമയിലെ പ്രസാദ് കണ്ണന്‍ പ്രസാദാത്മകമായ ഭാഷയില്‍ വരച്ചിടുന്നു.. തുടക്കം മുതല്‍ ക്ളൈമാക്സ് വരെ താളത്തിലൊഴുകുന്ന തിരക്കഥയും, തീര്‍ച്ചയായും മോഹന്‍ലാലിന്റെ അതിഭാവുകത്വമില്ലാത്ത പ്രകടനവും മാടമ്പിയുടെ സ്വീകാര്യതയ്ക്ക് കാരണമായി.
തുടര്‍ന്നു വായിച്ചാല്‍ ഇങ്ങനെയും കാണാം.
കോടതി രംഗമടക്കം ക്ളൈമാക്സിലെ വഴിത്തിരിവിലും മറ്റും നാടകീയത ഒട്ടേറെ കൂടിപ്പോയി എന്ന് പറയാതെ വയ്യ. കാവ്യയുടെ കഥാപാത്രം നന്നായി എങ്കിലും മോഹന്‍ലാലിന്റെ നായിക എന്ന നിലയില്‍ അധികമൊന്നും ചെയ്യാന്‍ ഇല്ലാതെ പോയി. അജ്മല്‍ അമീറിന്റേയും മല്ലികാ കപൂറിന്റേയും കാരക്ടര്‍ സ്കെച്ചുകള്‍ വേഷം സിനിമയില്‍ നിന്ന് കടം കൊണ്ടതുപോലെ.
ക്ലൈമാക്സസിലെ വഴിത്തിരിവും കോടതി രംഗവും നന്നായോ ഇല്ലെന്നോ റിവ്യൂകാരന്‍ പറയുന്നില്ല. നാടകീയത ഒട്ടേറെ കൂടിപ്പോയി എന്നാണ് നിരീക്ഷണം. ക്ലൈമാക്സില്‍ എത്ര സ്പൂണ്‍ നാടകീയത വരെ ആകാം എന്നതിന് കൃത്യമായ കണക്കൊന്നും നിലവില്ലാത്തതിനാല്‍ പരിക്കോ പരാതിയോ ആര്‍ക്കുമില്ല. കാവ്യയുടെ കഥാപാത്രം നന്നായി എങ്കിലും ലാലിന്റെ നായിക എന്ന നിലയില്‍ അധികമൊന്നും ചെയ്യാനില്ലെന്ന് വേറൊരു കണ്ടുപിടിത്തം.
ലാലിന്റെ നായികയായാല്‍ ഏതാണ്ടൊക്കെ ചെയ്യാനുണ്ടാവുമത്രേ! കോളേജ് കുമാരനും ഫ്ലാഷുമൊക്കെ കണ്ടവര്‍ക്ക് ഇപ്പോഴും നെഞ്ചിടിപ്പാണ് അതൊക്കെ ഓര്‍ക്കുമ്പോള്‍! മാതൃഭൂമിയുടെ റിവ്യൂവില്‍ നായികാ കഥാപാത്രത്തെ കുറേക്കൂടി ആഴത്തില്‍ റിവ്യൂകാരന്‍ കൈകാര്യം ചെയ്യുന്നുണ്ട്. ആഴത്തിലെഴുതിയാല്‍ പത്രം കത്തുമെന്നതായിരുന്നു അനുഭവം. പിന്നെങ്ങനെ പ്രസാദ് കണ്ണന്‍ ആഴത്തില്‍ പോകും. കൊളളാം, പക്ഷേ അത്ര പോര എന്നൊരു ലൈനില്‍ നിരൂപണം മുന്നേറും.
റിലീസ് ചെയ്തതിന്റെ രണ്ടാം വാരം തീയേറ്ററുകളില്‍ നിന്നും മൂന്നാം വാരം ജില്ലകളില്‍ നിന്നും ഓടിമറഞ്ഞ കോളെജ് കുമാരന്‍ എന്ന ചിത്രത്തെ പ്രസാദ് കണ്ണന്‍ റിവ്യൂ ചെയ്തതെങ്ങനെയെന്നു കൂടി വായിച്ചാലേ ചിത്രം പൂര്‍ണമാകൂ..
അടുത്ത പേജില്‍![]()
![]()
![]()
![]()
മാടമ്പിയിലെ ചിത്രങ്ങള്‍
പരുന്തിലെ ചിത്രങ്ങള്‍


Click it and Unblock the Notifications