മാടമ്പിയും കോളെജ് കുമാരനും

By Staff

മനോരമയും മാടമ്പിയും - 3

"പ്രതീക്ഷകള്‍ക്ക് പൂര്‍ണമായും സംതൃപ്തി നല്‍കുന്ന ഒരു ചിത്രമല്ല കോളജ് കുമാരന്‍. സിനിമ എന്ന രീതിയില്‍ സാങ്കേതികമായി ചിത്രം പരാജയവുമല്ല". എന്നായിരുന്നു അദ്ദേഹത്തിന്റെ വിധിയെഴുത്തു. എന്നുവെച്ചാല്‍ പണം കൊടുത്ത് തീയേറ്ററില്‍ കയറിയ കടുത്ത ലാല്‍ ആരാധകര്‍ക്കു പോലും ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടായത്, പ്രതീക്ഷകള്‍ക്ക് പൂര്‍ണമായും സംതൃപ്തി നല്‍കാത്തതിനാല്‍. സംവിധായകന്‍, മറ്റ് സാങ്കേതിക വിദഗ്ധര്‍, താരം എന്നിവര്‍ക്ക് കൃത്യമായ പ്രതിഫലം ലഭിച്ചതിനാല്‍ സാങ്കേതികമായി ചിത്രം പരാജയമല്ല.

ആരാധകരുടെ പ്രതീക്ഷകള്‍ക്ക് പൂര്‍ണമായ സംതൃപ്തി കിട്ടിയില്ലെങ്കിലെന്ത്, തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ മനസില്‍ കണ്ടതൊക്കെ സംവിധായകന്‍ തുളസീദാസ് അതേപടി കാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നൊരു സര്‍ട്ടിഫിക്കറ്റും സ്വന്തം നിലയില്‍ വിതരണം ചെയ്തിട്ടുണ്ട്, മനോരമാ നിരൂപകന്‍.

യുവനടന്മാരടക്കം ആരും അഭിനയം മോശമാക്കിയില്ലെന്നും സിനിമ എന്ന പദത്തെ സാങ്കേതികമായി മാത്രം സമീപിച്ചാല്‍ പിഴവുകളൊന്നുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചെഴുതുന്നുണ്ട്. മുപ്പതോ നാല്‍പതോ രൂപ മുടക്കി തീയേറ്ററിലെത്തുന്ന പ്രേക്ഷകന്‍ എങ്ങനെയാണ് സിനിമയെ സാങ്കേതികമായി മാത്രം സമീപിക്കേണ്ടത് എന്ന് റിവ്യൂവില്‍ പറയുന്നില്ല.

ആ റിവ്യൂ അവസാനിക്കുന്നത് ഇങ്ങനെയാണ്.
പ്രത്യേകിച്ച് വഴിത്തിരിവുകളൊന്നുമില്ലാതെ കടന്നു പോകുന്ന ആദ്യ പകുതി പ്രേക്ഷകരില്‍ കൂടുതല്‍ താല്‍പര്യം ജനിപ്പിച്ചില്ല. രണ്ടാം പകുതിയില്‍ ഏറെ വഴിത്തിരിവുകളുണ്ടെങ്കിലും അത് വ്യക്തമായി പ്രവചിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞു. ചിത്രത്തില്‍ കഥാപാത്രങ്ങള്‍ ഏറെയുണ്ടെങ്കിലും പ്രത്യേകിച്ച് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന ശക്തമായ കഥാപാത്രങ്ങള്‍ കുറവായിരുന്നു.എന്തായാലും ഒരു ചെറിയ കഥാതന്തുവില്‍ തുടങ്ങി കലാലയ ജീവിതത്തിന്റെ ഒരു വിശദമായ ആവിഷ്കാരമായിരുന്നു കോളജ് കുമാരന്‍.

ഇങ്ങനെയൊരു ചിത്രത്തെ എങ്ങനെയാണ് സാങ്കേതികമായി മാത്രം സമീപിച്ച് പിഴവുകളില്ലാത്ത ചിത്രമെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവുകയെന്ന് ഓര്‍ത്ത് അന്തം വിടുക.

സിനിമാ നിരൂപണം എഴുതിയില്ലെന്നുവെച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. നിരൂപണം മോശമാണെന്നു കരുതി ആരും സിനിമ കാണാതെയുമിരിക്കുന്നില്ല. ചിത്രം ആവര്‍ത്തിച്ചു കണ്ടവരെപ്പോലും പുതിയൊരു കാഴ്ചയിലേയ്ക്ക് നയിക്കാന്‍ കഴിയുന്നതാവണം നല്ല നിരൂപണം.

ഏതായാലും ഉപദേശം കേട്ട് മനോരമയിലെ റിവ്യൂ ശൈലി മാതൃഭൂമി അനുകരിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഇതിലും ഭേദം റിവ്യൂ തന്നെ എഴുതാതിരിക്കുകയാണ്...

മുന്‍പേജുകളില്‍





മാടമ്പിയിലെ ചിത്രങ്ങള്‍
പരുന്തിലെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X