തിരിച്ചു വന്നത് പഴയ ലാലേട്ടന്‍

By Staff

പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് മാടമ്പി കണ്ട മോഹന്‍ലാല്‍ ആരാധകര്‍. നര്‍മ്മ മധുരമായ മുഹൂര്‍ത്തങ്ങള്‍ ആവോളമുളള ഒരു തനിനാടന്‍ ചിത്രമൊരുക്കിയതിന്റെ സന്തോഷത്തില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ആശ്വാസത്തോടെ പുഞ്ചിരിക്കുന്നു.

സന്മനസുളളവര്‍ക്ക് സമാധാനം പോലെ, നാടോടിക്കാറ്റു പോലെ ലളിതസുന്ദരമായ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തെ മാടമ്പി ഓര്‍മ്മിപ്പിക്കുന്നുവെന്ന അഭിപ്രായമാണ് പ്രേക്ഷകര്‍ക്ക്. ജഗതിയും ഇന്നസെന്റും പൊട്ടിക്കുന്ന ചിരിക്കു പോലുമുണ്ട് ഒരു ലാളിത്യം. വെഞ്ഞാറമൂട് സുരാജിന്റെ നവയുവതമാശ കൂടിയാകുമ്പോള്‍ നിര്‍ദ്ദോഷമായ ഫലിതത്തില്‍ തീയേറ്ററുകള്‍ കുലുങ്ങിച്ചിരിക്കുന്നു.

കുടുംബപ്പോരിന്റെ പഴഞ്ചന്‍ കഥയാണ് ഉണ്ണികൃഷ്ണന്‍ പറയുന്നതെങ്കിലും കഥ പറഞ്ഞ രീതിയില്‍ ലാലിന്റെ ആരാധകര്‍ക്ക് തൃപ്തിയുണ്ട്. ചെറിയൊരു കഥ കയ്യടക്കത്തോടെ പറഞ്ഞത് കുടുംബ പ്രേക്ഷകരും ഏറ്റെടുക്കുമെന്നാണ് തീയേറ്റര്‍ സൂചനകള്‍.

51 തീയേറ്ററുകളിലാണ് മാടമ്പി റിലീസ് ചെയ്തിരിക്കുന്നത്. കാവ്യാ മാധവനും സിദ്ദിഖുമൊന്നും തങ്ങളുടെ വേഷം മോശമാക്കിയില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സിദ്ദിഖിന്റെ വില്ലന്‍വേഷത്തിനും കയ്യടിയുണ്ട്.

നഷ്ടപ്പെട്ട തന്റെ കുടുംബ പ്രേക്ഷകരെ വീണ്ടെടുക്കാന്‍ ലാലിന് ഉണ്ണികൃഷ്ണന്‍ നല്‍കിയ അവസരമാണെന്ന് പറയാം, ഈ ചിത്രം. അലിഭായിയും കോളെജു കുമാരനുമൊക്കെ നല്‍കിയ ഷോക്കില്‍ നിന്ന് താരത്തിനും ആരാധകര്‍ക്കും ഒരുപോലെ ആശ്വാസമാവുകയാണ് മാടമ്പി...

ബന്ധപ്പെട്ട വാര്‍ത്തകള്‍






മാടമ്പിയിലെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X