twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരു തടുക്കും, ആരു ചെറുക്കും.....!!!

    By Staff
    |

    ഒരേ സമയം റിലീസ് ചെയ്ത പലിശക്കാരുടെ കഥയില്‍ മാടമ്പി മെഗാഹിറ്റാകുമെന്ന് ഉറപ്പായി. ആവറേജ് ഹിറ്റ് എന്ന ലേബലില്‍ പരുന്തിന് തൃപ്തിപ്പെടേണ്ടി വരും.

    എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. വമ്പന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുളള മമ്മൂട്ടിയുടെ കഴിവില്‍ തെല്ലുപോലും ഇടിവുണ്ടായിട്ടില്ല. തിരക്കഥാകൃത്തും സംവിധായകനും ആവശ്യത്തിന് ഗൃഹപാഠം ചെയ്തിരുന്നെങ്കില്‍, ചിറകു വെട്ടാന്‍ പാകത്തിന് ഒരു പ്ലാസ്റ്റിക് പരുന്തിനെ മാടമ്പിയുടെ സംവിധായകന്‍ സ്വന്തമായി ഉണ്ടാക്കേണ്ടി വന്നേനെ.

    എണ്‍പതു കേന്ദ്രങ്ങളില്‍ നിന്ന് ആദ്യ ആഴ്ച കൊണ്ട് പരുന്ത് മൂന്നു കോടിയാണ് വാരിക്കൂട്ടിയത്. ആദ്യവാര കളക്ഷന്റെ കാര്യത്തില്‍ മാടമ്പിയെ പിന്നിലാക്കാനും പരുന്തിന് കഴിഞ്ഞു. പ്രതീക്ഷയുടെ ആരവങ്ങളുയര്‍ത്തി മമ്മൂട്ടിയുടെ ആരാധകര്‍ തീയേറ്ററിലേയ്ക്ക് പാഞ്ഞടുത്തപ്പോള്‍ മാടമ്പിക്ക് അല്‍പം പിന്നിലേയ്ക്ക് മാറേണ്ടി വന്നു.

    എന്നാല്‍ പരുന്തിനെ കണ്ടിട്ട് പുറത്തിറങ്ങിയ ജനത്തിന്റെ അഭിപ്രായം തുടര്‍ന്നുളള കളക്ഷനെ സാരമായി ബാധിച്ചെന്ന് തീയേറ്റര്‍ ഗ്രാഫ് സൂചിപ്പിക്കുന്നു. ഇപ്പോഴും എഴുപതു കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്ന പരുന്തിന്, മെട്രോ നഗരങ്ങളില്‍ മാത്രമാണ് മികച്ച കളക്ഷന്‍ കിട്ടുന്നത്.

    എന്നാല്‍ മാടമ്പി സ്റ്റെഡി കളക്ഷന്‍ ഉറപ്പിച്ചു കഴിഞ്ഞു. കളക്ഷന്‍ ചാര്‍ട്ടില്‍ ഇപ്പോള്‍ മാടമ്പി തന്നെയാണ് മുന്നില്‍. പ്രധാന കേന്ദ്രങ്ങളിലെല്ലാം ചിത്രം ഇപ്പോള്‍ ഹൗസ് ഫുളളായി ഓടുന്നു. മറ്റിടങ്ങളില്‍ അറുപതു ശതമാനത്തിലേറെ കളക്ഷന്‍.

    പരുന്തിനേറ്റ അടി ഉപകാരമായത് കമലിന്റെ മിന്നാമിന്നിക്കൂട്ടത്തിനാണ്. രണ്ടു സൂപ്പര്‍താര ചിത്രങ്ങള്‍ക്കിടയില്‍ ധൈര്യപൂര്‍വം ലാന്റ് ചെയ്ത ഈ ചിത്രം മോശപ്പെട്ട പ്രതികരണമാണ് ആദ്യം ഉണ്ടാക്കിയത്. എന്നാല്‍ അതിനെക്കാള്‍ മോശം പരുന്തിനെക്കുറിച്ചുയര്‍ന്നതോടെ ജനം മിന്നാമിന്നിക്കൂട്ടത്തെ സ്വീകരിച്ചു. മധ്യവര്‍ഗത്തിന്റെ വര്‍ണപ്പൊലിമയില്‍ സ്ഥിരം വിഭവങ്ങള്‍ പൊതിഞ്ഞു നല്‍കാനുളള കമലിന്റെ വൈഭവം മിന്നാമിന്നിക്കൂട്ടത്തെ രക്ഷിച്ചു.

    കമലഹാസന്റെ ദശാവതാരമാണ് നാലാം സ്ഥാനത്തുളള ചിത്രം. മികച്ച കളക്ഷനോടെ കേരളത്തില്‍ അമ്പതു ദിവസം പിന്നിട്ട് ചിത്രം നിര്‍മ്മാതാക്കള്‍ക്ക് വന്‍ലാഭം നേടിക്കൊടുത്തിട്ടുണ്ട്.

    സുരേഷ് ഗോപിയെ നായകനാക്കി രൂപേഷ് പോള്‍ സംവിധാനം ചെയ്ത ലാപ്‍ടോപ്പ് എന്ന ചിത്രം പ്രദര്‍ശനത്തിനെത്തി. ബുദ്ധിജീവി ജാഡ എന്നാണ് ചിത്രത്തെക്കുറിച്ച് വ്യാപകമായി ഉയര്‍ന്ന അഭിപ്രായം. അവാര്‍ഡ് മേളകളിലെങ്കിലും നല്ല അഭിപ്രായമുണ്ടാക്കിയില്ലെങ്കില്‍ കന്നി സംരംഭം രൂപേഷ് പോളിന് കയ്പേറിയ അനുഭവമായിരിക്കും.

    നൂറു ദിവസം പിന്നിട്ട അണ്ണന്‍ തമ്പി ഇപ്പോഴും ചില പ്രമുഖ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. മമ്മൂട്ടി അതിഥി താരമായി പ്രത്യക്ഷപ്പെടുന്ന പ്രിഥ്വിരാജിന്റെ വണ്‍വേ ടിക്കറ്റിനും ആവറേജ് കളക്ഷനുണ്ട്.

    ബന്ധപ്പെട്ട വാര്‍ത്തകള്‍






    മാടമ്പിയിലെ ചിത്രങ്ങള്‍
    പരുന്തിലെ ചിത്രങ്ങള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X