മാടമ്പിയെ റാഞ്ചുമോ പരുന്ത്?
നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ ആരാധകര്‍. ഏതാനും മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ പരുന്ത് തീയേറ്ററുകളിലെത്തും. ഒരേ സ്വഭാവമുളള കഥാപാത്രങ്ങളെ തിരശീലയില്‍ ഏറ്റവും നന്നായി അവതരിപ്പിക്കാന്‍ തങ്ങളുടെ ആരാധനാതാരങ്ങളില്‍ ആര്‍ക്കാണ് മികവ് എന്ന വാതുവെപ്പിലാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍.
മാടമ്പിയില്‍ സാന്ദര്‍ഭികമായി പറയുന്ന ഒരു ഡയലോഗുണ്ട്. പരുന്ത് പരുന്തിന് ഇഷ്ടമുളളടത്തേയ്ക്ക് പറന്നോട്ടെ, പക്ഷേ, തനിക്കു മീതെ ഒരു പരുന്തും പറക്കില്ലെന്ന് മോഹന്‍ലാലിന്റെ ഗോപാലകൃഷ്ണ പിളളയെന്ന കഥാപാത്രം പറയുന്നുണ്ട്.. ഹര്‍ഷാരവത്തോടെയാണ് ലാലിന്റെ ആരാധകര്‍ ഈ വാചകം ഏറ്റു വാങ്ങിയത്.
തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്റെ ആത്മവിശ്വാസമാകാം ഈ വാചകത്തില്‍ മോഹന്‍ലാല്‍ പ്രകടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ബമ്പര്‍ ഹിറ്റാകും മാടമ്പിയെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. കേട്ടുമടുത്ത കഥയാണെങ്കിലും അതിശക്തമായ തിരക്കഥയൊരുക്കി ആ മടുപ്പിനെ മറികടക്കാന്‍ ഉണ്ണികൃഷ്ണന് കഴിഞ്ഞിട്ടുണ്ട്.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകരെ ചാരിയാണ് മത്സരത്തിന്റെ ചൂടുയരുന്നതെങ്കിലും യഥാര്‍ത്ഥ മത്സരം രണ്ടു സംവിധായകര്‍ തമ്മിലാണ്. രഞ്ജിത്തിന്റെ കളരിയില്‍ നിന്ന് പഠിച്ചിറങ്ങിയ എം പത്മകുമാറാണ് പരുന്തിന്റെ സംവിധായകന്‍. വില്ലത്തരങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന നായകന്മാരെ മലയാള സിനിമാ പ്രേക്ഷകരുടെ പൂമുഖത്ത് കസേരയിട്ട് പ്രതിഷ്ഠിച്ചവരില്‍ പ്രധാനിയാണ് രഞ്ജിത്ത്.
മംഗലശേരി നീലകണ്ഠനും കണിമംഗലം ജഗന്നാഥനും പൂവളളി ഇന്ദുചൂഡനുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഉളളില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ വിസമ്മതിക്കുന്നുവെങ്കില്‍, അത് രഞ്ജിത്തിന്റെ കരുത്താണ്. രഞ്ജിത്തിന്റെ നായകന്മാരില്‍ വില്ലത്തരമുണ്ടെങ്കില്‍, പത്മകുമാര്‍ അവതരിപ്പിക്കുന്ന നായകന്‍ തന്നെ വില്ലനാണ്.
കരുണയുടെയോ നന്മയുടെയോ തരിമ്പും നെഞ്ചിലില്ലാത്ത, നഖമുനകളിലും കൂര്‍ത്ത കൊക്കിലും പൈശാചികതയുടെ തിളക്കം കരുതിവെച്ചിരിക്കുന്ന പരുന്തു പുരുഷോത്തമന്‍ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് തീര്‍ച്ചയാണ്.
അടുത്ത പേജില്‍![]()
![]()
![]()
![]()
മാടമ്പിയിലെ ചിത്രങ്ങള്‍
പരുന്തിലെ ചിത്രങ്ങള്‍


Click it and Unblock the Notifications