മാടമ്പിയുടെ കഥ മോഷണമോ?
കണ്ണൂര്‍ : ശ്രീലകം എന്ന പേരില്‍ താനെഴുതിയ കഥയാണ് മാടമ്പിയെന്ന പേരില്‍ സിനിമയായതെന്ന അവകാശവാദവുമായി കഥാകൃത്ത് രംഗത്ത്.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ചാവശേരി സ്വദേശി നെല്ലിയാട് ശിവകുമാറാണ് കഥയെക്കുറിച്ചുളള അവകാശവാദവുമായി രംഗത്തെത്തിയത്. മട്ടന്നൂരിലെ ഒരു തമ്പുരാന്റെ ജീവിതം പ്രമേയമാക്കിയെഴുതിയ കഥയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയാണ് മാടമ്പിയെന്ന സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിരുന്നത്.
ഇക്കാര്യം വ്യക്തമാക്കി മാടമ്പിയുടെ നിര്‍മ്മാതാവ് ബി സി ജോഷിക്ക് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മറുപടിയുണ്ടായില്ലെന്ന് ശിവകുമാര്‍ ആരോപിക്കുന്നു.
കഥാകൃത്തിന്റെ പേര് സിനിമാ പോസ്റ്ററുകളില്‍ സൂചിപ്പിച്ചിട്ടില്ലെന്നും സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ മാത്രമാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ബി ഉണ്ണികൃഷ്ണന്‍ എന്നെഴുതിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഥയ്ക്കു മേലുളള അവകാശവാദവുമായി കോടതിയില്‍ പോകുമെന്ന് ശിവകുമാര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
മാടമ്പിയിലെ ചിത്രങ്ങള്‍
പരുന്തിലെ ചിത്രങ്ങള്‍


Click it and Unblock the Notifications