സന്ദീപിനെയും എന്നെയും താരതമ്യം ചെയ്തു, ട്രോളുകളോട് പറയാനുള്ളത്: മാധവ് സുരേഷ് പറയുന്നു

മലയാള സിനിമാ രം​ഗത്ത് സജീവമാകുകയാണ് ​മാധവ് സുരേഷ്. നടനും എംപിയുമായ സുരേഷ് ​ഗോപിയുടെ ഇളയ മകനാണ് മാധവ് സുരേഷ്. മലയാള സിനിമാ രം​ഗത്തേക്ക് വരുന്ന താരപുത്രൻമാരിൽ പലർക്കും സ്വീകാര്യത ലഭിക്കുമ്പോൾ മാധവ് സുരേഷിന് ആരാധകർക്കൊപ്പം ഹേറ്റേഴ്സുമുണ്ട്. ഒന്നിലേറെ ട്രോളുകൾ മാധവിനെതിരെ ഈയടുത്ത് വന്നു. മാധവിന്റെ പുതിയ ചിത്രം ജെഎസ്കെയുടെ ഓഡിയോ ലോഞ്ചിൽ നിന്നുള്ള ദൃശ്യങ്ങൾ വെെറലായി.

സിനിമയുടെ ട്രെയിലർ കാണിക്കുന്നതിനിടെ മാധവ് സുരേഷ് പിറകിലെ സീറ്റിൽ നിന്നും സുരേഷ് ​ഗോപിയുടെ അടുത്ത് നിലത്ത് വന്നിരുന്നു. ഇത് പലരും ട്രോളാക്കി. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മാധവ് സുരേഷ്. എനിക്ക് പിറകിൽ നിന്ന് കാണുന്നില്ലായിരുന്നു. അച്ഛനോട് മാറാൻ പറയാനും താൽപര്യമില്ല. അതുകൊണ്ട് ഞാൻ സെെഡിൽ പോയി ഇരുന്നു.

മീഡിയ പബ്ലിസിറ്റിയായോ ഷോ ഓഫ് ആയോ എടുക്കുന്നവർ അങ്ങനെ എടുത്തോട്ടെ. ഞാനവരെ തിരുത്താൻ ആരുമില്ല. അങ്ങനെയല്ലെങ്കിൽ തന്നെ എന്റെ അച്ഛന്റെ കൂടെ അല്ലേ ഇരുന്നത്. വേറാരുടെയും അച്ഛന്റെ കൂടെ അല്ലല്ലോ. സഹിച്ചേക്കെന്നും മാധവ് സുരേഷ് വ്യക്തമാക്കി.

തനിക്ക് വരുന്ന ഹേറ്റിന്റെ പ്രധാന കാരണം അച്ഛൻ ബിജെപി മന്ത്രിയായതാണെന്നും മാധവ് സുരേഷ് തുറന്നടിച്ചു. അത് പലർക്കും ഈ നാട്ടിൽ സഹിക്കുന്നില്ല. അവർക്ക് അവരുടേതായ അഭിപ്രായമുണ്ട്. അത് കുഴപ്പമില്ലെന്നും മാധവ് പറഞ്ഞു.

Madhav Suresh  Sandeep Pradeep

പടക്കളം എന്ന സിനിമയിലെ സന്ദീപിന്റെ പെർഫോമൻസ് എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു. രണ്ട് മൂന്ന് ഫേസ്ബുക്ക് പേജുകൾ മാധവ് സുരേഷ് ഈ ക്യാരക്ടർ ചെയ്താൽ നന്നായിരിക്കുമെന്ന് പോസ്റ്റ് ചെയ്തു. സന്ദീപ് ചെയ്ത വർക്കിനോടുള്ള അനാദരവായാണ് ഞാനത് കണ്ടത്. പ്രശംസിക്കുകയോ വിമർശിക്കുകയോ ചെയ്യുക. താരതമ്യം നിർത്തുക. ഞാനിതേക്കുറിച്ച് പോസ്റ്റിട്ടിരുന്നു. അതിനിടയിൽ വന്ന കമന്റുകൾ നിങ്ങൾ തന്നെ പിആറിന് ചെയ്യുന്നതല്ലേ എന്നാണ് കമന്റുകൾ.

സന്ദീപിന്റെ പെർഫോമൻസ് തനിക്ക് വളരെ ഇഷ്‌ടപ്പെട്ടെന്നും മാധവ് സുരേഷ് ആവർത്തിച്ചു. മാധവ് സുരേഷ്, സുരേഷ് ​ഗോപി, അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ എന്നിവർ അഭിനയിച്ച ജെഎസ്കെ എന്ന സിനിമയുടെ റിലീസ് സെൻസർ ബോർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം നീണ്ട് പോകുകയാണ്. ജെഎസ്കെയിലെ ടെെറ്റിൽ കഥാപാത്രത്തിന്റെ ജാനകി എന്ന പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് പറയുന്നത്. ഇത് അപ്രായോ​ഗികമാണ് എന്നാണ് അണിയറ പ്രവർത്തകരുടെ നിലപാട്.

Madhav Suresh

നേരത്തെ താനും കുടുംബവും നേരിടുന്ന സെെബർ ആക്രമണത്തെക്കുറിച്ച് മാധവ് സുരേഷ് സംസാരിച്ചിരുന്നു. സ്വന്തം ഭർത്താവിനെക്കുറിച്ച് ഓരോ കാര്യങ്ങൾ വരുമ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് എന്റെ അമ്മയാണ്. അവിടെ കാണിക്കേണ്ട ധൈര്യമുണ്ട്. അമ്മ എന്തിലൂടെ കടന്ന് പോയെന്ന് ഇന്നെനിക്ക് സങ്കൽപ്പിക്കാം. ഒരിക്കലും ഞങ്ങളിലേക്ക് അമ്മയത് കാണിച്ചിട്ടില്ല. അച്ഛനും അദ്ദേഹം നേരിടുന്ന പ്രശ്നങ്ങൾ ഞങ്ങളോട് സംസാരിക്കാറില്ല. അവർക്കെന്നും ഞങ്ങൾ അവരുടെ മക്കളാണ്.

അച്ഛന്റെയും അമ്മയുടെയും മനോധെെര്യത്തെ അഭിനന്ദിക്കുന്നു. മാധവിന്റെ ചേട്ടൻ ​ഗോകുൽ സുരേഷും ഒരിക്കൽ ഈ സെെബർ ആക്രമണങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. രാഷ്ട്രീയം നോക്കാതെ അച്ഛൻ ചെയ്യുന്ന സഹായങ്ങളെ മോശമായി ചിത്രീകരിക്കുന്നത് കാണുമ്പോൾ ദേഷ്യം തോന്നാറുണ്ട്. സ്വന്തം സമ്പാദ്യങ്ങളാണ് അദ്ദേഹം മറ്റുള്ളവരെ സഹായിക്കാൻ നൽകുന്നതെന്നും ​ഗോകുൽ സുരേഷ് അന്ന് പറഞ്ഞു. സിനിമാ രം​ഗത്ത് സജീവമാണ് ​ഗോകുൽ. മക്കളെ സിനിമയിലേക്ക് കൊണ്ട് വരാൻ അച്ഛൻ ശ്രമിച്ചിട്ടില്ല. സമയമാകുമ്പോൾ ന‌ടക്കും എന്ന നിലപാടിലായിരുന്നു അദ്ദേഹമെന്ന് ​ഗോകുൽ സുരേഷ് പറഞ്ഞിട്ടുണ്ട്. നാല് മക്കളാണ് സുരേഷ് ​ഗോപിക്കും ഭാര്യ രാധികയ്ക്കും.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X