മാധവന്റെ പുതിയ ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും!!
വിക്രം വേദ, സവിയസാക്ചി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ റോക്കട്രി - ദ നമ്പി എഫക്ട് എന്ന ചിത്രത്തിന്റെ തിരക്കിലാണ് മാധവന്‍. മുന്‍ ഐ എസ് ആര്‍ ഒ സൈന്റിസ്റ്റ് നമ്പി നാരായണന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടൊരുക്കുന്ന ചിത്രത്തില്‍ നമ്പിയായിട്ടാണ് മാധവന്‍ എത്തുന്നത്.
റോക്കട്രിയ്ക്ക് ശേഷമുള്ള അടുത്ത ചിത്രവും മാധവന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹേമന്ദ് മധൂക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സയലന്റ് എന്നാണ് താത്കാലികമായി നല്‍കിയരിയ്ക്കുന്ന പേര്. തെലുങ്കിലും തമിഴിലുമായിട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്.

അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന ചിത്രത്തില്‍ കില്‍ ബില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഷേല്‍ മാഡ്‌സണ്‍ എന്ന ഹോളിവുഡ് നടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ശാലിനി പാണ്ഡെ, അഞ്ജലി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. കോന വെങ്കട് ആണ് ചിത്രം നിര്‍മിയ്ക്കുന്നത്.


Click it and Unblock the Notifications