എനിയ്ക്ക് പൂർണ്ണമായി നിങ്ങളാകാൻ കഴിയില്ല!! നമ്പി നാരായണനായി മാധവന്‍, ഫസ്റ്റ് ലുക്ക് പുറത്ത്
സിനിമയുടെ ചിത്രീകരണത്തിനു മുൻപ് തന്നെ നമ്പി നാരായണനുമായും മലയാളം പതിപ്പിന്റെ സഹ എഴുത്തുകാരായ അരുണ്‍, പ്രജേഷ് സെന്‍ എന്നിവരെ മാധവൻ കണ്ടിരുന്നു.
പ്രശസ്ത ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവികതഥ പറയുന്ന ചിത്രത്തിലെ തന്റെ മേക്കോവർ പുറത്തു വിട്ട് തെന്നിന്ത്യൻ താരം മാധവൻ. തന്റെ ഔദ്യോഗിക പേജിലൂടെയായിരുന്നു താരം പുതിയ ലുക്ക് പുറത്തു വിട്ടത്. നീട്ടി വളർത്തിയ താടിയും മുടിയോടു കൂടിയാണ് മാധവൻ പ്രത്യക്ഷപ്പെടുന്നത്.

കാഴ്ചയിലും അഭിനയത്തിലും പൂർണ്ണമായി താങ്കളായി മാറുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്. എന്ന ക്യാപ്ഷനോടു കൂടിയാണ് മേക്ക് ഓവർ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഐഎസ്ആർഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണൻ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ ഐ.എസ്.ആര്‍.ഒ സ്പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ വരുന്നത്. സ്ക്രീനിലെ നമ്പി നാരായണന് വേണ്ടി കാത്തിരിക്കുയാണ് യഥാർഥ നമ്പി നാരായണൻ.
സിനിമയുടെ ചിത്രീകരണത്തിനു മുൻപ് തന്നെ നമ്പി നാരായണനുമായും മലയാളം പതിപ്പിന്റെ സഹ എഴുത്തുകാരായ അരുണ്‍, പ്രജേഷ് സെന്‍ എന്നിവരെ മാധവൻ കണ്ടിരുന്നു. റോക്കട്രി ദ നമ്പി ഇഫക്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങും.


Click it and Unblock the Notifications