നിങ്ങളെ പോലുള്ളവരുടെ ബഹുമാനം വേണ്ട! പൂജ മുറിയിലെ കുരിശ്, മറുപടിയുമായി മാധവന്‍
രക്ഷാബന്ധന്‍, സ്വാതന്ത്ര്യ ദിനം, ആവണി അവിട്ടം, എന്നീ വിശേഷാവസരങ്ങളോടനുബന്ധിച്ചു നടന്‍ മാധവന്‍ ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ കുടുംബ ചിത്രം പങ്കു വെച്ചിരുന്നു. വീട്ടിലെ പൂജാമുറില്‍ മൂന്നു തലമുറക്കാര്‍ ഇരിക്കുന്ന ചിത്രത്തിന് ആരാധകര്‍ കൈയടിച്ചപ്പോള്‍ മറ്റൊരു കൂട്ടം ആളുകള്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനവുമായി രംഗത്ത് വന്നു. പൂജാമുറിയില്‍ ഗണപതി വിഗ്രഹത്തിന് അടുത്തിരിക്കുന്ന കുരിശിലായിരുന്നു വിമര്‍ശകരുടെ കണ്ണ്.

രക്ഷാബന്ധൻ , ആവണി അവിട്ടം, സ്വാതന്ത്ര്യ ദിനം എന്നീവ ആശംസിച്ചു കൊണ്ടുള്ള നടൻ മാധവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു.വീട്ടിലെ പൂജാമുറില്‍ മൂന്നു തലമുറക്കാര്‍ ഇരിക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. താരത്തിന്റെ കുടുംബ ചിത്രം വളരെ വേഗം തന്നെ വൈറലായിരുന്നു.പ്രിയതാരത്തിന് ആശംസയുമായി ആരാധകരും രംഗത്തെത്തിയിരുന്നു. എന്നാൽ ചിത്രത്തിനെതിരെ വിമർശനവും ഉയരുകയായിരുന്നു. ഇവിടെ എന്തിനാണ് ഒരു കുരിശ്? ഇതെന്താ അമ്പലമാണോ? നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ ഹിന്ദു ദൈവങ്ങള്‍ ഉണ്ടാവാറുണ്ടോ? ഇന്ന് നിങ്ങള്‍ ചെയ്തത് ഒരു ഫേക്ക് ഡ്രാമയാണ്," എന്ന് താരത്തെ വിമർശിച്ച് ഒരാൾ ട്വീറ്റ് ചെയ്തു.
എന്റെ വീട്ടില്‍ എല്ലാ ജാതി-മതക്കാരും ഉണ്ട്. ഞങ്ങള്‍ പൊതുവായ ഒരിടത്തു നിന്നാണ് പ്രാര്‍ത്ഥിക്കുന്നത്. ഞാന്‍ ആരാണ് എന്നും, എന്റെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാനും കുഞ്ഞുനാള്‍ മുതലേ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതേ പോലെ തന്നെ എല്ലാ മത-വിശ്വാസങ്ങളെയും ആദരിക്കാനും.ഏത് മതത്തെയും ഞാന്‍ എന്റേതെന്ന പോലെ ബഹുമാനിക്കുന്നു. എന്റെ മകനും അത് തന്നെ പിന്തുടരുമെന്ന് വിശ്വസിക്കുന്നു. അമ്പലം അടുത്തില്ലാത്തപ്പോള്‍ ദര്‍ഗ, ഗുരുദ്വാര, പള്ളി എന്നിവടങ്ങളിലെല്ലാം ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അവരെല്ലാം തന്നെ ഞാന്‍ ഒരു ഹിന്ദുവാണെന്ന് അറിഞ്ഞിട്ടും എനിക്ക് വളരെയധികം സ്‌നേഹവും ബഹുമാനവും തന്നിട്ടുണ്ട്. എനിക്കെങ്ങനെ അത് തിരികെ കൊടുക്കാതിരിക്കാനാകും. നിറയെ സ്‌നേഹവും ബഹുമാനവുമാണ് എനിക്ക് നല്‍കാനുള്ളത്. കാരണം എന്റെ യാത്രകളും അനുഭവങ്ങളുമാണ് യഥാര്‍ഥ വിശ്വാസമെന്ന് തെളിയിക്കപ്പെട്ടതിനാലാണ്. നിങ്ങള്‍ക്കും സ്‌നേഹവും സമാധാനവും നേരുന്നു...മാധവന്‍ ട്വീറ്റ് ചെയ്തു.



Click it and Unblock the Notifications