നമ്പി നാരായണനായി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറില്‍ മാധവന്‍! ബയോപിക്ക് ചിത്രം ഒരുങ്ങുന്നു
ഐസ് ആര്‍ ഒ മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് റോക്കറ്ററി ദ നമ്പി ഇഫക്ട്. നടന്‍ മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണന്റെ റോളില്‍ എത്തുന്നത്. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസുമുതല്‍ 70 വയസുവരെയുളള കാലഘട്ടത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്.
ചിത്രത്തിനു വേണ്ടി മാധവന് നടത്തിയ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. നമ്പി നാരായണന്റെ മുഖവുമായി സാമ്യം തോന്നിപ്പിക്കുന്ന രീതിയിലാണ് മാധവന്റെ മേക്ക് ഓവര്‍. നടന്‍
തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മേക്ക് ഓവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.

മാധവന്‍ തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജയസൂര്യയുടെ ക്യാപറ്റനിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പ്രജേഷ് സെനും താരത്തിനൊപ്പമുണ്ട്. നേരത്തെ ആനന്ദ് മഹാദേവനും നടനൊപ്പം സംവിധാന പങ്കാളിയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പല വിധ കാരണങ്ങളാല്‍ ആനന്ദ് ചിത്രത്തില്‍നിന്നു പിന്മാറുകയായിരുന്നു.
നമ്പിയുടെ ജീവിതവും അദ്ദേഹത്തിന് നേരെയുണ്ടായ കേസുമാണ് സിനിമയില്‍ പറയുന്നതെന്ന് നേരത്തെ മാധവന്‍ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്.


Click it and Unblock the Notifications











