14 മണിക്കൂറത്തെ തയ്യാറെടുപ്പ്!! മാധവൻ നമ്പി നാരായണനായതിങ്ങനെ.. കാണൂ
മാധവന്റെ നമ്പിലുക്ക് ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം ഉറ്റു നോക്കുന്ന ചിത്രമാണ് ഐഎസ്ആർ ഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരയണന്റെ ജീവികതഥ പറയുന്ന റോക്കറ്ററി ദ നമ്പി എഫക്റ്റ്. മാധവനാണ് നമ്പിയായി എത്തുന്നത്. ഏറെ കാലത്തെ റിസർച്ചനു ശേഷമാണ് നമ്പിയായി മാധവൻ എത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക പോസ്റ്ററും മാധവന്റെ നമ്പിയായിട്ടുളള ലുക്കും പുറത്തു വന്നിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഇവയ്ക്ക് ലഭിച്ചിരുന്നത്.

മാധവന്റെ നമ്പിലുക്ക് ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 14 മണിക്കൂറോളം സമയം ചെലവഴിച്ചാണ് മാധവൻ നമ്പിയായത്. ഇപ്പോഴിത താരത്തിന്റെ മേക്കോവർ വീഡിയോ പുറത്ത്. മാധവൻ തന്നെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. നമ്പി നാരായണന്റെ ഔദ്യോഗിക ജീവിതവും ജയിൽ വാസക്കാലവുമാണ് ചിത്രത്തിൽ പരാമർശിക്കുന്നത് കൂടാതെ സിനിമയിൽ നായിക ഇല്ലെന്നും മാധവൻ വെളുപ്പെടുത്തിയിട്ടുണ്ട്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഒന്നര വർഷമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കത്. ആദ്യം തയ്യാറാക്കിയ തിരക്കഥയിൽ തൃപ്തനാവാത്തത് കൊണ്ട് മാധവൻ തന്നെയാണ് രണ്ടാമതും തിരക്കഥ എഴുതാൻ മുൻകൈ എടുത്തത്. മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തില്‍ 27 വയസുമുതല്‍ 75 വയസുവരെയുളള കാലഘട്ടത്തിലെ കഥയാണ് ചിത്രത്തിൽ പറയുന്നത്.


Click it and Unblock the Notifications