നമ്പി നാരായണനായി മാധവന്റെ വരവ്! റോക്കറ്ററി ദ നമ്പി എഫക്ട് ചിത്രത്തിന്റെ ടീസര്‍ പുറത്ത്
ബഹിരാകാശ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ഹിന്ദി, തമിഴ്,ഇംഗ്ലീഷ് ഭാഷകളിലായിട്ടാണ് ചിത്രമൊരുങ്ങുന്നത്. സിനിമയുടെ ഇംഗ്ലീഷ് ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. നടന്‍ മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണനായി വേഷമിടുന്നത്.
ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഐഎസ്ആര്‍ഒ ചാരക്കേസ് പ്രമേയമാക്കികൊണ്ടാണ് ഒരുക്കുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് മാധവന്‍ എത്തുന്നത്. റെഡി ടു ഫയര്‍ ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ ഐഎസ് ആര്‍ഒ സ്പൈ കേസ് എന്ന നമ്പി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

നമ്പി നാരായണന്റെ സംഭവബഹുലമായ ജീവിതകഥയാണ് അണിയറ പ്രവര്‍ത്തകര്‍ വെള്ളിത്തിരയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. ചാരക്കേസില്‍ പ്രതിയായി മുദ്രകുത്തപ്പെട്ട നമ്പി നാരായണന് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ശേഷമായിരുന്നു നീതി ലഭിച്ചിരുന്നത്.
മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രമൊരുങ്ങുന്നത്. നടന്‍ മാധവന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സോഷ്യല്‍ മീഡിയ വഴി നടത്തിയിരുന്നത്. ചിത്രത്തില്‍ 27 വയസുമുതല്‍ 75 വയസുവരെയുളള കാലഘട്ടത്തിലെ കഥയാണ് പറയുന്നത്.


Click it and Unblock the Notifications











