ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനായി മാധവന്റെ പുതിയ ചിത്രം വരുന്നു
മണിരത്‌നം സംവിധാനം ചെയ്ത അലൈപായുതെയിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച നടനാണ് മാധവന്‍.ഒരു പ്രണയചിത്രമായി പുറത്തിറങ്ങിയ സിനിമയില്‍ ശാലിനിയായിരുന്നു മാധവന്റെ നായികയായി എത്തിയിരുന്നത്. തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്ന ചിത്രം തമിഴകത്തെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നാണ്.എ.ആര്‍ റഹ്മാന്‍ സംഗീതം ചെയ്ത ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതായിരുന്നു. ഹിന്ദി ചിത്രങ്ങളിലൂടെ സിനിമാരംഗത്തെത്തിയ മാധവന് കരിയറില്‍ വഴിത്തിരിവായ ചിത്രങ്ങളിലൊന്നായിരുന്നു അലൈപായുതെ.
ചിത്രത്തിന്റെ വിജയത്തിന് ശേഷം മാധവന്‍ അഭിനയിച്ച ചിത്രമായിരുന്നു എന്നവളെ. ജെ.സുരേഷ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സ്‌നേഹയായിരുന്നു മാധവന്റെ നായികയായി എത്തിയിരുന്നത്. തുടര്‍ന്ന് നിരവധി തമിഴ് ചിത്രങ്ങള്‍ക്കു പുറമെ, ഹിന്ദി,മലയാളം,ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും മാധവന്‍ അഭിനയിച്ചിരുന്നു. മാധവന്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു മെയ്ഡ് ഇന്‍ യുഎസ്എ എന്ന ചിത്രം. രാജീവ് അഞ്ചലായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്.കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മാധവന് മികച്ച നടനുളള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നത്.

ആമിര്‍ ഖാനൊപ്പമുളള രംഗ് ദേ ബസന്തി, ത്രീ ഇഡിയറ്റ്‌സ്,എന്നീ ചിത്രങ്ങളിള്‍ മാധവന്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ഇരുതി സുട്ര് എന്ന ചിത്രം മാധവന്റെ കരിയറില്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തില്‍ പ്രഭു സെല്‍വരാജ് എന്ന ബോക്‌സിങ് പരിശീലകനെയാണ് മാധവന്‍ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ഫെയറടക്കം നിരവധി പുരസ്‌കാരങ്ങള്‍ മാധവനെ തേടിയെത്തിയിരുന്നു.
മാധവന്‍ അടുത്തതായി അഭിനയിക്കുന്നത് ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്. ഐസ്ആര്‍ഒ ചാരക്കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട ആളായിരുന്നു നമ്പി നാരായണന്‍. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുന്നു.

തമിഴ് തെലുങ്ക് , ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. പുതിയ ചിത്രത്തില്‍ നമ്പി നാരായണനായി മാറാനുളള തയ്യാറെടുപ്പുകളിലാണ് മാധവന്‍ ഇപ്പോഴുളളത്. ചിത്രം ചെയ്യുന്നതില്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും തന്റെ കരിയറിലെ മികച്ചൊരു ചിത്രമായിരിക്കും ഇതെന്നും അടുത്തിടെ മാധവന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


Click it and Unblock the Notifications











