നിന്നെ ആത്മസഖിയായി ലഭിച്ചതില്‍ ഞാനെത്ര ഭാഗ്യവാനാണ്! ഭാര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംസയുമായി മാധവന്‍
അലൈപായുതേ എന്ന ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായ താരമാണ് മാധവന്‍. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ നിരവധി ആരാധകരാണ് മാധവനുണ്ടായത്. തമിഴിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലുമെല്ലാം മാധവന്‍ തിളങ്ങിയിരുന്നു. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് താരം. വിവാഹ വാര്‍ഷിക ദിനത്തില്‍ മാധവന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

ഭാര്യ സരിതയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു താരം എത്തിയത്. "നിന്നെ എനിക്കെന്റെ ആത്മസഖിയായി ലഭിച്ചതില്‍ എത്ര ഭാഗ്യവാനാണ് ഞാന്‍, ആ ഭാഗ്യത്തെക്കുറിച്ച് ചിന്തിച്ചാലും പറഞ്ഞാലും മതി വരില്ല. എന്റെ പ്രിയപ്പെട്ടവള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍, ദൈവത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നാണ് മാധവന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരിക്കുന്നത്.
21ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മാധവന്‍ എത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 1999ലാണ് മാധവനും സരിതയും വിവാഹിതരായത്. വിവാഹ ശേഷം 2000ത്തിലാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ അലൈപായുതേ പുറത്തിറങ്ങിയത്.
ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യ മുഴുവന്‍ ആരാധിക്കുന്ന താരമായി നടന്‍ മാറിയിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ശാലിനിയായിരുന്നു അലൈപായുതേയില്‍ മാധവന്റെ ജോഡിയായി എത്തിയത്. 2005ലാണ് ഇവരുടെ ജീവിതത്തില്‍ മകന്‍ വേദാന്ത് ജനിച്ചത്. മാധവന്റെ മിക്ക ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായി സരിത പ്രവര്‍ത്തിച്ചിരുന്നു.
മാഡിയെന്ന ഓമനപ്പേരിലാണ് സിനിമാ രംഗത്ത് മാധവന്‍ അറിയിപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു മാധവന്റെ പിറന്നാള്‍. ആരാധകരും സഹപ്രവര്‍ത്തകരും ഒന്നടങ്കം നടന് ജന്മദിനാശംസകള്‍ അറിയിച്ച് എത്തിയിരുന്നു. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും പരസ്യങ്ങളിലുമെല്ലാം നടന്‍ തിളങ്ങിയിരുന്നു. മിന്നലെ, കന്നത്തില്‍ മുത്തമിട്ടാല്‍, റണ്‍, ആയുധഎഴുത്ത്, രംഗ്ദേ ബസന്തി, ഗുരു, ത്രീ ഇഡിയറ്റ്സ്, തുടങ്ങിയവയെല്ലാം മാധവന്റെതായി പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമകളാണ്.


Click it and Unblock the Notifications