»   » മധുവും ഷീലയും വീണ്ടും

മധുവും ഷീലയും വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Madhu- Sheela
മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം മധുവും ഷീലയും വീണ്ടും ഒന്നിയ്ക്കുന്നു. ശശി പരവൂര്‍ സംവിധാനം ചെയ്യന്ന പുതിയ ചിത്രത്തിലാണ് പഴയകാല ജോഡികളുടെ പുനസമാഗമം. ലൈഫ് ടൈം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

ശശി പരവൂര്‍ തന്നെയാണ് ചിത്രത്തിനായി കഥ തയ്യാറാക്കിയിരിക്കുന്നത്. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് ചിത്രത്തിന്റെ സഹസംവിധായകനായിരിക്കും. മധുവും ഷീലയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

മലയാളസിനിമയില്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മധുവും ഷീലയും അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയവരാണ്. ഇവരുടെ അഭിനയജീവിതത്തിന്റെ ഈ വാര്‍ഷികവേളയിലാണ് ശശി പരവൂരിന്റെ സിനിമയ്ക്കുവേണ്ടി അഭിനയപ്രതിഭകളുടെ സംഗമം.

ഏറെക്കാലം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന ഷീല സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയെന്ന ചിത്രത്തിലെ അമ്മവേഷത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തിയത്. പിന്നീട് ശ്യാമപ്രസാദിന്റെ അകലെ, സ്‌നേഹവീട് തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷങ്ങള്‍ ചെയ്തു.

English summary
Madhu and Sheela to share the silverscreen after 30 years, they will come together in Shashi Paravoor's new film Life Time

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam