85ന്റെ നിറവിൽ മധു!! പിറന്നാൾ മധുരവുമായി മോഹൻലാൽ, കാണൂ
മധുവിന് പിറന്നാൾ ആശംസയുമായി നടൻ മോഹൻ ലാൽ കണ്ണമ്മൂലയിലെ മധുവിന്റെ വസതിയിൽ എത്തിയിരുന്നു.
മലയാളികളുടെ പ്രിയ നടൻ മധുവിന് ഇന്ന് 85ാം പിറന്നാൾ. 1933 സെപ്റ്റംബർ 23 ന് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി മാധവൻ പിളള എന്ന മധു ജനിച്ചു. മലയാളം സിനിമയുടെ ശൈശവ കാലം മുതൽ ഇപ്പോൾ വരെ സിനിമയിൽ സജീവമായി തുടരുകയാണ്. ഇടയ്ക്ക് അഭിനയത്തിൽ നന്ന് സംവിധായകനിലേയ്ക്ക് ചവുട് വച്ചിരുന്നു. 85ാം വയസ്സ് പൂർത്തിയാകുമ്പോളേയ്ക്കും സിനിമയുടെ അഭ്രപാളിയിൽ അദ്ദേഹം ശോഭിക്കുകയാണ്.

മധുവിന് പിറന്നാൾ ആശംസയുമായി നടൻ മോഹൻ ലാൽ കണ്ണമ്മൂലയിലെ മധുവിന്റെ വസതിയിൽ എത്തിയിരുന്നു. രണ്ടു ദിവസം മുൻപാണ് പിറന്നാൾ മധുരവുമായ കേക്കുമായി മോഹൻലാൽ വീട്ടിലെത്തിയത്. തുടർന്ന് എല്ലാവരുടേയും സാന്നിദ്യത്തിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. എല്ലാവർഷവും സെപ്റ്റംബർ 23 ന് രാവിലെ മധുവിന് പിറന്നാൾ ആസംസയുമായി മോഹൻലാലിന്റെ ഫോൺ എത്തിയിരിക്കും. സിനിമ ഷൂട്ടിങ്ങിന്റെ തിരക്കുകൾ കാരണമാണ് ഇത്തവണ രണ്ടു ദിവസം മുൻപേ മോഹൻലാൽ മധുവിന്റെ വസതിയിൽ എത്തിയത്.
പിറന്നാൾ ദിവസം മധുവിന് എല്ലാ ദിവസം പോലെ തന്നെയാണ്. ഇതുവരെ പിറന്നാൾ ആഘോഷിച്ചിട്ടില്ല.അതിലത്ര വലിയ കാര്യമുള്ളതായി ഇതുവരെ തോന്നിയിട്ടില്ല. എന്റെ കുട്ടിക്കാലത്ത് പിറന്നാള്‍ ദിവസം അമ്മയും അച്ഛനുമൊക്കെ ക്ഷേത്രങ്ങളില്‍ പായസവും മറ്റു വഴിപാടും കഴിപ്പിക്കും.അല്ലാതെ ഞാനൊരിക്കലും പിറന്നാള്‍ ആഘോഷിച്ചിട്ടില്ല. എങ്കിലും സുഹൃത്തുക്കളുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ ചിലപ്പോള്‍ ഞാനും പങ്കെടുക്കാറുണ്ട്. ജീവിതത്തില്‍ ഒരേയൊരു പ്രാർഥന മാത്രമേയുളളൂ. 85ാം വയസിവും തെണ്ണൂറാം വയസ്സിലും ആർക്കുംഒരു ഭാരമാകരുതെന്ന്- മധു പറഞ്ഞു.


Click it and Unblock the Notifications