മധു മുട്ടം വീണ്ടും
മണിച്ചിത്രത്താഴിന്റെ വന്‍വിജയത്തിന് പിന്നിലെ പ്രധാന ഘടകം ആ ചിത്രത്തിന്റെ തിരക്കഥയായിരുന്നു. എപ്പോഴും പാളിപ്പോകാവുന്ന ഒരു കഥയെ ഇഴയടുപ്പത്തോടെ, ഒരു രംഗത്തില്‍ നിന്ന് അടുത്ത രംഗത്തിലേക്ക് പ്രേക്ഷകരുടെ ആകാംക്ഷയെ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ തിരക്കഥ രചിക്കാന്‍ മധു മുട്ടത്തിന് കഴിഞ്ഞു.
മധു മുട്ടത്തിന്റെ ആദ്യത്തെ തിരക്കഥയായിരുന്നു അത്. അതിനു ശേഷം മധു മുട്ടം സിനിമാരംഗത്തു നിന്നും ഏറെ കാലം വിട്ടുനിന്നു. ഈയിടെ ബിജു മേനോന്‍ നായകനായ ഭരതന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് തിരിച്ചെത്തിയത്.
മധു മുട്ടത്തിന്റെ തിരക്കഥയില്‍ മറ്റൊരു ചിത്രം കൂടി ഇറങ്ങുന്നു. പതിതര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ബിജു മേനോനും കലാഭവന്‍ മണിയുമാണ് ചിത്രത്തിലെ നായകന്‍മാരാവുന്നത്.
വിജി തമ്പി, തുളസീദാസ് എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള സതീഷ് കുമാര്‍ ആദ്യമായി സ്വതന്ത്രസംവിധായകനാവുകയാണ് ഈ ചിത്രത്തിലൂടെ. എം.എസ് മൂവീസിന്റെ ബാനറില്‍ എം.എസ് ബാബുവാണ് ചിത്രം രചിക്കുന്നത്.


Click it and Unblock the Notifications











