പരീക്കുട്ടിയ്ക്കും കറുത്തമ്മയ്ക്കും പുനര്‍ജന്മം
ചെമ്മീനിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടം പിടിച്ച കഥാപാത്രങ്ങളായ പരീക്കുട്ടിയും കറുത്തമ്മയും വെള്ളിത്തിരയില്‍ പുനര്‍ജനിക്കുന്നു. ചെമ്മീനില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച മധുവും ഷീലയും തന്നെയാണ് 45 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പരീക്കുട്ടിയും കറുത്തമ്മയുമാകുന്നത്.
പ്രസാദ് വാളാച്ചേരില്‍ സംവിധാനം ചെയ്യുന്ന പെരുമാള്‍ എന്ന ചിത്രത്തിലാണ് ഈ കഥാപാത്രങ്ങളുടെ പുനര്‍ജനിയും മധു-ഷീല താരജോഡിയുടെ പുനസമാഗമവും നടക്കുന്നത്. എഴുപത്തഞ്ചുകാരനായ മധുവും അറുപത്തിമൂന്നുകാരിയായ ഷീലയും വര്‍ഷങ്ങള്‍ക്കു ശേഷം തസ്കരവീരനില്‍ ഒന്നിച്ചഭിനയിച്ചിരുന്നു.
മരിച്ചുകിടക്കുന്ന പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും ദൃശ്യത്തിലാണ് ചെമ്മീന്‍ അവസാനിക്കുന്നത്. ഈ കഥാപാത്രങ്ങളെ എങ്ങനെയാണ് പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്, പുതിയ ചിത്രത്തിന്റെ കഥ തുടങ്ങിയ വിശദാംശങ്ങള്‍ സംവിധായകന്‍ വെളിപ്പെടുത്തിയില്ല.
ലാല്‍, ബാബു ആന്റണി, ജഗതി, ജനാര്‍ദ്ദനന്‍, റിസബാവ, ബാല, ഭീമന്‍ രഘു, ബിന്ദു പണിക്കര്‍, ജയിന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. കഥയും തിരക്കഥയും കുമരകം ബാബുരാജ് രചിക്കുന്നു. സംഭാഷണം ബി.ഹരികുമാര്‍. രാജീവ് ആലുങ്കലിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.


Click it and Unblock the Notifications