»   » ഹോട്ടലുകാരുടെ കഥയുമായി മധു വാര്യര്‍

ഹോട്ടലുകാരുടെ കഥയുമായി മധു വാര്യര്‍

Posted By:
Subscribe to Filmibeat Malayalam

മഞ്ജുവാര്യരുടെ സഹോദരനും നടനും നിര്‍മ്മാതാവുമായ മധു വാര്യര്‍ സംവിധായകനാകുന്നു. പല ചിത്രങ്ങളിലായി ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ മധു അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നേവരെ വളരെ പ്രധാനപ്പെട്ടതോ നായകതുല്യമോ ആയ കഥാപാത്രങ്ങള്‍ ഈ കലാകാരന് കിട്ടിയിട്ടില്ല.

എന്തായാലും അഭിനയത്തില്‍ നിന്നും മധു ഇപ്പോള്‍ സംവിധാനകലയിലേയ്ക്ക് ശ്രദ്ധമാറ്റുകയാണ്. റൂം സര്‍വ്വീസ് എന്നാണ് മധുവിന്റെ ആദ്യ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹോട്ടലുകളില്‍ ജോലിചെയ്യുന്നവരുടെ കഥയാണ് ചിത്രം പറയുന്നത്.

സിനിമയിലേയ്ക്ക് വരുന്നതിന് മുമ്പ് ഞാനൊരു ഹോട്ടലിലാണ് ജോലിചെയ്തിരുന്നത്. ഹോട്ടലിന്റെ ആഢംബരങ്ങള്‍ക്ക് അപ്പുറത്ത് ഒരു ജീവിതമുണ്ടെന്ന് അക്കാലത്താണ് ഞാന്‍ മനസിലാക്കിയത്. ആദ്യമായി ഒരു ചിത്രം ചെയ്യുമ്പോള്‍ ഇത്തരത്തിലൊരു ലോകത്തെ തുറന്നുകാണിയ്ക്കാന്‍ കഴിയുകയെന്നത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലിചെയ്യുന്നവരുടെ കഥ പറയുന്ന ഈ ചിത്രം ഒരു ഫീല്‍ ഗുഡ് മൂവി ആയിരിക്കുമെന്ന് മധു ഉറപ്പ് നല്‍കുന്നു. മധുവിന്റെ സഹപാഠിയും സുഹൃത്തുമായ ഗോഡ്‌വിന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

തിരക്കഥയുടെ പണികള്‍ പൂര്‍ത്തിയാടിട്ടുണ്ട്, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ താരനിര്‍ണയം നടക്കും-മധു പറഞ്ഞു. സഹോദരന്റെ ചിത്രത്തിലൂടെ സഹോദരി സിനിമയിലേയ്ക്ക് തിരിച്ചെത്തുമോ എന്ന ചോദിച്ചപ്പോള്‍ ഇല്ല ഈ ചിത്രത്തില്‍ യുവതാരനിരയായിരിക്കുമെന്നായിരുന്നു മധുവിന്റെ മറുപടി.

English summary
Madhu varrier, brother of actress Manju Warrier, will wear the director's hat for the movie titled Room Service .

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam