ഏട്ടന്റെ സിനിമ കണ്ട് കരഞ്ഞ മഞ്ജു വാര്യര്‍! അനിയത്തിയുടെ ഈ ചിത്രങ്ങള്‍ ഇഷ്ടമാണെന്നും മധു വാര്യര്‍!
മഞ്ജു വാര്യര്‍ക്ക് പിന്നാലെയായാണ് സഹോദരനായ മധു വാര്യരും സിനിമയിലെത്തിയത്. അഭിനയത്തിലൂടെയായിരുന്നു അദ്ദേഹം അരങ്ങേറിയത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവമായിരുന്നു അദ്ദേഹം. സ്വലേ, മായാമോഹിനി ഈ രണ്ട് സിനിമകളും നിര്‍മ്മിച്ചത് മധു വാര്യരായിരുന്നു. അഭിനേതാവായി മുന്നേറുമ്പോഴും സംവിധാനത്തിലും താല്പര്യമുണ്ടെന്നും താരം പറഞ്ഞിരുന്നു. നീണ്ടനാളത്തെ ശ്രമഫലമായാണ് അദ്ദേഹം സ്വന്തം സിനിമ പ്രഖ്യാപിച്ചത്. ബിജു മേനോനും മഞ്ജു വാര്യരുമാണ് ലളിതം സുന്ദരത്തില്‍ നായികനായകന്മാരായെത്തുന്നത്.
ജോലി ഉപേക്ഷിച്ചായിരുന്നു മധു വാര്യര്‍ സിനിമയിലേക്ക് എത്തിയത്. സിനിമയോട് അദ്ദേഹത്തിന് അത്രയധികം ഇഷ്ടവും പാഷനുമുണ്ടായിരുന്നുവെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ എങ്ങുമെത്താതെ കഷ്ടപ്പെടുന്ന ചേട്ടനെ താന്‍ കണ്ടിട്ടുണ്ടെന്ന് താരം പറഞ്ഞിരുന്നു. അവസാനനിമിഷമാണ് പല പ്രൊജക്ടുകളും നഷ്ടമായത്. ചേട്ടന്റെ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അനിയത്തി പറഞ്ഞിരുന്നു.
ബിജു മേനോനോടും പറഞ്ഞതിന് ശേഷമായാണ് മധു വാര്യര്‍ മഞ്ജു വാര്യരോട് കഥ പറയുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഈ ചിത്രത്തിലൂടെ ഒരുമിക്കുകയാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ വന്നത്. കുറച്ച് ഭാഗങ്ങളേ ഇനി പൂര്ത്തീകരിക്കാനുള്ളൂയെന്ന് മധു വാര്യര്‍ വ്യക്തമാക്കിയിരുന്നു. മഞ്ജു വാര്യരെ ക്യാമറയ്ക്ക് മുന്നില്‍ നിയന്ത്രിച്ചതിനെക്കുറിച്ച് പറഞ്ഞും മധു വാര്യര്‍ എത്തിയിരുന്നു.

മഞ്ജു അഭിനയിച്ച സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് കന്മദവും ദയയുമാണെന്ന് മധു വാര്യര്‍ പറയുന്നു. ഞാനഭിനയിച്ച സിനിമകൾ കാണാൻ രണ്ടുതവണ മാത്രമേ ഞാൻ മഞ്ജുവിനെ കൊണ്ടുപോയിട്ടുള്ളു. പറയാം, പൊന്മുടിപ്പുഴയോരത്ത് കണ്ടപ്പോൾ മഞ്ജു വളരെ ഇമോഷണലായിരുന്നു. ആ സിനിമയുടെ സബ്ജക്ടിന്റെ പ്രത്യേകത കൊണ്ടാവാം. എന്റെ അഭിനയം കണ്ട് മഞ്ജു ഇതുവരെ കുറ്റമൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
മഞ്ജുവും മധുവും ഒരുമിച്ചെത്തുന്ന ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ലളിതം സുന്ദരത്തിന് പുറമെ ദി പ്രീസ്റ്റ്, കയറ്റം, ചതുര്‍മുഖം തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications