മഞ്ജു വാര്യരെ വിലയിരുത്തുന്ന മധു വാര്യര്‍! ചേട്ടനും അനിയത്തിയുമല്ല! സംവിധായകന്‍റെ നായികയാണ്!

മഞ്ജു വാര്യരും മധു വാര്യരും ആദ്യമായി ഒരുമിക്കുന്ന സിനിമയാണ് ലളിതം സുന്ദരം. ഈ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അപ്രതീക്ഷിതമായെത്തിയ വൈറസ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു സിനിമയുടെ ചിത്രീകരണവും വൈകിയത്. സിനിമയിലെത്തി വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഇതാദ്യമായാണ് മഞ്ജു വാര്യര്‍ സഹോദരനൊപ്പം പ്രവര്‍ത്തിക്കുന്നത്. ആ സന്തോഷം നേരത്തെ തന്നെ താരം പങ്കുവെച്ചിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

കുട്ടിക്കാലത്ത് ചേട്ടനെയായിരുന്നു ആദ്യം നൃത്തം പഠിക്കാനായി അയച്ചത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ചേട്ടന്‍ മടി കാണിച്ചതോടെ അനിയത്തി അതേറ്റുപിടിക്കുകയായിരുന്നു. മക്കളുടെ കലാജീവിതത്തിന് അത്രയും പ്രാധാന്യം നല്‍കിയ മാതാപിതാക്കളായിരുന്നു ഇവരുടേത്. ട്രാന്‍സ്ഫര്‍ വരുമ്പോഴെല്ലാം നൃത്തം പഠിക്കാനുള്ള സൗകര്യം അവിടെയുണ്ടോയെന്നാണ് അച്ഛന്‍ ആദ്യം തിരക്കിയിരുന്നതെന്ന് മഞ്ജു വാര്യര്‍ നേരത്തെ പറഞ്ഞിരുന്നു. അനിയത്തിക്ക് പിന്നാലെയായാണ് ചേട്ടനും സിനിമയിലേക്ക് എത്തിയത്.

അഭിനയത്തോടല്ല സംവിധാനത്തോടായിരുന്നു മധു വാര്യറിന് താല്‍പര്യം. അഭിനേതാവായി മുന്നേറുന്നതിനിടയിലും ആ മോഹം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ലളിതം സുന്ദരത്തിലൂടെ അത് യാഥാര്‍ത്ഥ്യമായത്. ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രത്തില്‍ താനാണ് നായികയാവുന്നതെന്ന് അവസാനനിമിഷമാണ് താനറിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ മേക്കോവറാണ് മഞ്ജു വാര്യര്‍ നടത്തിയത്.

Recommended Video

Manju warrier cute location scenes | FilmiBeat Malayalam

Manju Warrier

സിനിമയുടെ എഡിറ്റിംഗ് തുടങ്ങിയെന്ന വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മധു വാര്യര്‍ ഇപ്പോള്‍. ഇതിനകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മഞ്ജു വാര്യരും ബിജു മേനോനും സംസാരിക്കുന്ന രംഗത്തെക്കുറിച്ച് വിവരിക്കുന്ന മധുവിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഈ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും ഇത് ഓണ്‍ലൈന്‍ റിലീസായിരിക്കുമോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അദ്ദേഹത്തിന്റെ ആദ്യത്തെ വര്‍ക്കാണ് ഇതെന്നും ഓണ്‍ലൈന്‍ റിലീസിനായി അദ്ദേഹം ശ്രമിക്കില്ലെന്നുമായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.

ഒന്നിന് പിന്നാലെ ഒന്നൊന്നായി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് മഞ്ജു വാര്യര്‍. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവമാണ് താരം ഇപ്പോള്‍. അതേക്കുറിച്ച് താരം തന്നെ പറഞ്ഞിരുന്നു, ലോക് ഡൗണ്‍ സമയത്ത് ചേട്ടനേയും അനിയത്തിയേയും വീട്ടില്‍ ഒരുമിച്ച് കിട്ടിയ സന്തോഷം പറഞ്ഞ് അമ്മയും എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X