മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യര്‍ സംവിധായകനാവുന്നു! ബിജു മേനോനും മഞ്ജുവും നായിക നായകന്മാര്‍!

മലയാള സിനിമയില്‍ പുതുമുഖ സംവിധായകന്മാരുടെ എണ്ണം കൂടി വരികയാണ്. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ തിയറ്ററുകളിലേക്ക് എത്തിച്ച് സൂപ്പര്‍ ഹിറ്റാക്കിയതിന് പിന്നാലെ മറ്റൊരു നടന്‍ കൂടി സംവിധാനത്തിലേക്ക് ചുവട് മാറുകയാണ്. മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരാണ് അഭിനയത്തിന് പുറമേ സംവിധായകനാവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. മധുവിന്റെ സംവിധാനത്തില്‍ സിനിമ വരുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ പ്രഖ്യാപനം വന്നത്.

രസകരമായ കാര്യം മധുവിന്റെ സിനിമയില്‍ നായികയായിട്ടെത്തുന്നത് സഹോദരി മഞ്ജു വാര്യര്‍ ആണെന്നുള്ളതാണ്. മഞ്ജു വാര്യര്‍ നായികയാവുമ്പോള്‍ ബിജു മേനോനാണ് നായകന്‍. തന്റെ സിനിമയ്ക്ക് നിങ്ങളുടെ എല്ലാം പ്രാര്‍ത്ഥനയും അനുഗ്രഹവുമൊക്കെ ഉണ്ടാവണെന്നും പറഞ്ഞ് ഫേസ്ബുക്ക് പേജിലൂടെയാണ് മധു താനും സംവിധായകനാവുകയാണെന്ന കാര്യം വെളിപ്പെടുത്തിയത്. സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉടനടി അതുണ്ടാവുമെന്നാണ് കരുതുന്നത്.

madhu-warrier

1999 ല്‍ റിലീസിനെത്തിയ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലായിരുന്നു അവസാനമായി ബിജു മേനോനും മഞ്ജുവും ഒന്നിച്ചത്. എക്കാലത്തെയും മഞ്ജു വാര്യരുടെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഈ സിനിമയിലേത്. വീണ്ടും ഇരുവരും ഒന്നിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇരുപതോളം സിനിമകളില്‍ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെ മധു വാര്യര്‍ അവതരിപ്പിച്ചിട്ടുണ്ട്. 2005 ലെ ദ ക്യാമ്പസ് എന്ന സിനിമയിലൂടെയാണ് മധു അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ദിലീപിന്റെ സ്വ ലേ, മായാമോഹിനി എന്നീ സിനിമകള്‍ നിര്‍മ്മിച്ചതും മധുവായിരുന്നു.

മധു വാര്യരുടെ വാക്കുകള്‍...

ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. Mohandas Damodaran നിര്‍മ്മിച്ച് Pramod Mohan ന്റെ രചനയില്‍ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X