ഇതൊന്നും മഞ്ജു അറിഞ്ഞിട്ടില്ല! വെള്ളപ്പൊക്കം കാരണം അമ്മ തനിക്കൊപ്പമാണെന്നും മധു വാര്യര്‍!

സിനിമയ്ക്ക് പുറമേ മറ്റ് വിഷയങ്ങളിലും സജീവമായി ഇടപെടുന്നയാളാണ് മഞ്ജു വാര്യര്‍. ഇത്തവണ പ്രളയബാധിതരെ സഹായിക്കുന്നതിനായി താരത്തെ കണ്ടില്ലല്ലോയെന്ന തരത്തിലുള്ള കമന്റുകളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന സിനിമയ്ക്കായി ഹിമാലയത്തിലേക്ക് പോയിരിക്കുകയാണ് താരം. സിനിമാസംഘം പ്രളയത്തില്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ടുകളായിരുന്നു കുറച്ച് മുന്‍പ് പുറത്തുവന്നത്. ഇവരെ രക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. മുന്‍ എപിയായ എ സമ്പത്തും ഇക്കാര്യത്തില്‍ ഇടപെടുമെന്ന് വ്യക്തമാക്കിയതായി മധു വാര്യര്‍ പറഞ്ഞിരുന്നു.

കേരളത്തിലെ പ്രളയത്തെക്കുറിച്ചൊന്നും സഹോദരി അറിഞ്ഞിട്ടില്ലെന്നും മധു വാര്യര്‍ പറയുന്നു. വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അമ്മ തനിക്കൊപ്പമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആര്‍മിയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ഹിമാലയത്തിലെ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

Manju Warrier

Recommended Video

പ്രളയത്തില്‍ കുടുങ്ങി മഞ്ജു വാര്യരും സംഘവും | #ManjuWarrier | FilmiBeat Malayalam

ചോലയ്ക്ക് ശേഷം സനല്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കയറ്റം. അദ്ദേഹത്തിന്റെ എസ് ദുര്‍ഗയിലെ പ്രധാന കഥാപാത്രമായ വേദും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ തിരക്കഥയും സംവിധായകന്‍ തന്നെയാണ് തയ്യാറാക്കിയിട്ടുള്ളത്. ചത്രു എന്ന സ്ഥലത്ത് കുടുങ്ങിയിരിക്കുകയാണ് സിനിമാസംഘം. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ മഞ്ജു തന്നെ വിളിച്ചിരുന്നുവെന്നും അവര്‍ക്കൊപ്പം 30 പേരുണ്ടെന്നും അത് കൂടാതെ 200 ലധികം സഞ്ചാരികളുമുണ്ടെന്ന് പറഞ്ഞിരുന്നതായും എങ്ങനെയെഹ്കിലും രക്ഷിക്കാമോയെന്ന ചോദിച്ചിരുന്നതായും മധു വാര്യര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X