»   » സെക്‌സ് വര്‍ക്കറായി പത്മപ്രിയ, 'ഒരു രാത്രിയൂടെ കൂലി'യില്‍, ഷൂട്ടിങ്ങ് പൂര്‍ത്തിയായി

സെക്‌സ് വര്‍ക്കറായി പത്മപ്രിയ, 'ഒരു രാത്രിയൂടെ കൂലി'യില്‍, ഷൂട്ടിങ്ങ് പൂര്‍ത്തിയായി

By: Nihara
Subscribe to Filmibeat Malayalam

ദീര്‍ഘനാളായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത പത്മപ്രിയ മധുപാല്‍ ചിത്രത്തിലൂടെ ഗംഭാര തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഒരു രാത്രിയുടെ കൂലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സെക്‌സ് വര്‍ക്കറായാണ് താരം വേഷമിടുന്നത്. പി എഫ് മാത്യൂസിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ വിവരം സംവിധായകനായ മധുപാലാണ് പുറത്തുവിട്ടിട്ടുള്ളത്. തന്റെ കഥാപാത്രത്തെ താരം നൂറു ശതമാനം മനോഹരമാക്കിയിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട് സംവിധായകന്‍.

ചെറുകഥയെ അടിസ്ഥാനമാക്കി

പിഎഫ് മാത്യൂസിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഒരു രാത്രിയുടെ കൂലി ഒരുക്കിയിട്ടുള്ളത്. കാശ് കിട്ടാതെ വരുന്ന ഒരു ദിവസം കസ്റ്റമറിനെ തേടിപ്പോകുന്നതിനിടയില്‍ അപകടം സംഭവിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്.

സംവിധായകന്‍ പറയുന്നത്

തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ പത്മപ്രിയയുടെ പെര്‍ഫോമന്‍സ് ഗംഭീരമാണെന്നാണ് സംവിധായകന്‍ പറയുന്നത്. കഴിവിന്റെ പരമാവധി നല്‍കിയിട്ടുണ്ട് പത്മപ്രിയ. ചെറിയ ചായക്കടയില്‍ നിന്ന് ചായ കുടിച്ചും ആള്‍ക്കാരോട് അനായാസം ഇടപഴകിയും മികച്ച പെര്‍ഫോമന്‍സാണ് താരം കാഴ്ചവെച്ചത്.

തിരിച്ചുവരവില്‍ ലഭിച്ച മികച്ച കഥാപാത്രം

ചുരുങ്ങിയ കാലം കൊണ്ടാണ് പത്മപ്രിയ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. മലയാള സിനിമയിലെ തന്നെ തന്റേടമുള്ള നായികമാരിലൊരാളായാണ് താരത്തെ എപ്പോഴും വിശേഷിപ്പിക്കുന്നത്. വിവാഹവും പഠനവുമൊക്കെയായി അമേരിക്കയിലായിരുന്ന താരം തിരിച്ചെത്തിയത് അടുത്തിടെയാണ്.

പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങളായിരുന്നില്ല ലഭിച്ചത്

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളായിരുന്നില്ല തനിക്ക് ലഭിച്ചതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. അമ്മ വേഷം ചെയ്തതിന്റെ പേരില്‍ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ നല്‍കാന്‍ പല സംവിധായകരും മടിച്ചിരുന്നുവെന്ന് മുന്‍പ് താരം വ്യക്തമാക്കിയിരുന്നു.

English summary
Padmpariya's new film witth Madhupal successfully completed the shooting.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam