കുപ്രസിദ്ധ പയ്യനായി ടൊവിനോയെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം? മധുപാല്‍ പറഞ്ഞത് ഇങ്ങനെ! കാണൂ!

ടൊവിനോ തോമസിന് മികച്ച സ്വീകാര്യതയാണ് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയ താരത്തിന് തുടക്കത്തില്‍ അത്ര മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ കഠിന പ്രയത്‌നത്തിലൂടെ താരം ഇന്ന് മുന്‍നിരയിലേക്കെത്തിയിരിക്കുകയാണ്. സിനിമയ്ക്കപ്പുറത്ത് മറ്റ് വിഷയങ്ങളിലും താരം സജീവമായ ഇടപെടലുകള്‍ നടത്താറുണ്ട്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് കേരളക്കര ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായഹസ്തവുമായി താരവും മുന്നിട്ടിറങ്ങിയിരുന്നു. തന്റെ വീട്ടില്‍ താമസമൊരുക്കിയും വീടുകളില്‍ കുരുങ്ങിപ്പോയവരെ ക്യാംപിലേക്കെത്തിക്കാനുമൊക്കെ അദ്ദേഹം മുന്നിലുണ്ടായിരുന്നു. സിനിമാപ്രശസ്തി ലക്ഷ്യമാക്കിയായിരുന്നു ഇങ്ങനെ ചെയ്തതെന്നുള്ള വിമര്‍ശനവും താരത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു. കൃത്യമായ മറുപടിയുമായി ടൊവിനോ എത്തിയിരുന്നു. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനാണ് താരത്തിന്റെതായി തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം. നവംബര്‍ ഒന്‍പതിന് ഈ ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്.

അജയന്‍ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് എത്തുന്നത്. ഈ ചിത്രത്തിലേക്ക് താരത്തെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് മധുപാല്‍ തുറന്നുപറഞ്ഞിരുന്നു. രണ്ട് വ്യത്യസ്ത സ്വഭാവക്കാരനായാണ് ഈ കഥാപാത്രമെത്തുന്നത്. ആരെയും പേടിക്കാതെ എന്തിനെയും സധൈര്യം നേരിടുന്ന തരത്തിലുള്ള സ്വഭാവത്തിനുടമയാണ് അജയന്‍. എന്നാല്‍ അതേ സമയം തന്നെ മറ്റുള്ളവരെല്ലാം തനിക്കൊപ്പമുണ്ടാവുമ്പോള്‍ തന്റേതായ ലോകത്തേക്ക് ഒതുങ്ങിക്കൂടാനും അജയന്‍ ശ്രമിക്കാറുണ്ട്. വൈരുദ്ധ്യമായ സ്വഭാവ പ്രകൃതമാണ് ആ കഥാപാത്രത്തിന്. ടൊവിനോ ഇത് ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് അദ്ദേഹത്തെ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറയുന്നു.

OKP

അനു സിത്താര, നിമിഷ സജയന്‍, ശരണ്യ പൊന്‍വര്‍ണ്ണന്‍, ലിജോമോള്‍ ജോസ്, നെടുമുടി വേണു, സിദ്ദിഖ്, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജീവന്‍ ജോബ് തോസമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ശ്രീകുമാരന്‍ തമ്പിയാണ് ഗാനരചന. ഔസേപ്പച്ചനാണ് സംഗീതമൊരുക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X