»   » കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങള്‍ക്ക് പിന്നാലെ മധുപാല്‍! കുപ്രസിദ്ധ പയ്യനായി ടൊവിനോ!

കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങള്‍ക്ക് പിന്നാലെ മധുപാല്‍! കുപ്രസിദ്ധ പയ്യനായി ടൊവിനോ!

Posted By:
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം മധുപാല്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ് ഒരു കുപ്രിസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലൂടെ. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍. തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് മധുപാല്‍ സംവിധായകനായി തിരികെ എത്തുന്നത്.

ഈ.മ.യൗ. ചതിച്ചു! കാത്തിരുന്ന പ്രേക്ഷകരോട് ക്ഷമ ചോദിച്ച് ലിജോ ജോസ് പെല്ലിശ്ശേരി!

'മനഃപ്പൂര്‍വ്വം ഒഴിവാക്കിയതല്ല, പക്ഷെ...' ജോയ് താക്കോല്‍ക്കാരന്റെ ഭാര്യയെ കൊന്നുകളഞ്ഞതിന് പിന്നിൽ?

മമ്മൂട്ടി കര്‍ണനായി എത്തുന്ന ധര്‍മ്മക്ഷേത്ര എന്ന ചിത്രമായിരുന്നു മധുപാലിന്റേതായി പ്രഖ്യാപിച്ചിരുന്നത്. ധര്‍മ്മക്ഷേത്ര നീണ്ട് പോയതോടെയാണ് പുതിയ ചിത്രം മധുപാല്‍ പ്രഖ്യാപിച്ചത്. തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങളുടെ സ്വഭാവം പുതിയ ചിത്രത്തിനും ഉണ്ടാകും എന്ന സൂചന മധുപാല്‍ നല്‍കിയിരുന്നു.

കൊലപാതക കുറ്റങ്ങള്‍

കേരളത്തിലെ കൊലപാതക കുറ്റങ്ങളാണ് ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ കഥാതന്തുവെന്നാണ് മധുപാല്‍ പറയുന്നത്. ആളുകളെ ഞെട്ടിച്ച യഥാര്‍ത്ഥ കൊലപാതക കേസുകളിലേക്കാണ് ചിത്രം ഇറങ്ങി ചെല്ലുന്നത്.

കൊലപാതക അന്വേഷണം

ഇതൊരു കൊലപാതക അന്വേഷണമാണ്. നമ്മുടെ രാജ്യത്ത് മതിയായ തെളിവുകളില്ലാത്ത നിരവധി ആളുകളെ കുറ്റവാളികളായി പിടികൂടുന്നുണ്ട്. ഈളുകള്‍ ഇതാണ് വിശ്വസിക്കുന്നത്. കുറ്റവാളികള്‍ ആരെങ്കിലും പിടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതായിരിക്കും സിനിമയുടെ ത്രെഡ് എന്നും മധുപാല്‍ പറഞ്ഞു.

സുന്ദരിയമ്മ കൊലപാതകം

എഴുപത് വയസുകാരിയായ സുന്ദരിയമ്മ എന്ന സ്ത്രീ കൊല്ലപ്പെട്ടത് 2012ലാണ്. ഒരു അനാഥനെയായിരുന്നു ഈ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു സിനിമയാക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്.

ഒരു കേസ് മാത്രമല്ല

പുതിയ തിരക്കഥയില്‍ സുന്ദരിയമ്മ കേസ് മാത്രമായിരിക്കില്ല ഉള്‍പ്പെടുക. നിരവധി യഥാര്‍ത്ഥ കൊലപാതക കേസുകള്‍ കേരളത്തില്‍ ഇടക്കാലത്ത് ഉണ്ടായിട്ടുണ്ട്. അതെല്ലാം ഉള്‍ക്കൊള്ളുന്നതായിരിക്കും ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രം.

എന്തുകൊണ്ട് ടൊവിനോ?

നിലവിലെ നായക രൂപങ്ങള്‍ക്ക് അപ്പുറത്തുള്ള ഒരാളെയായിരുന്നു സിനിമയ്ക്ക് ആവശ്യം. അങ്ങനെയാണ് ടൊവിനോയെ തിരഞ്ഞെടുത്തതെന്നും മധുപാല്‍ പറഞ്ഞു. മുതിര്‍ന്ന സംവിധായകനൊപ്പം ടൊവിനോ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. കമലിന്റെ ആമിയില്‍ ടൊവിനോ അഭിനയിച്ചിരുന്നു.

മധുപാല്‍ ചിത്രങ്ങള്‍ ഇഷ്ടമാണ്

മധുപാല്‍ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തനിക്ക് ഇഷ്ടമാണ്. അതില്‍ മനസ് ഉടക്കിപ്പോയിട്ടുണ്ട്. ഒരു നടന്റെ കഴിവുകളെ പരമാവധി ഉപയോഗപ്പെടുക്കാന്‍ അറിയുന്ന സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ടൊവിനോ വ്യക്തമാക്കി.

തുടക്കം വൈക്കം ക്ഷേത്രത്തില്‍

വൈക്കം ക്ഷേത്രത്തില്‍ നിന്നാണ് ഒരു കുപ്രസിദ്ധ പയ്യന്റെ ചിത്രീകരണം ആരംഭിക്കുന്നത്. അഷ്ടമിയുടെ ഏതാനം സീനുകളാണ് ആദ്യ ഘട്ടം ചിത്രീകരിക്കുന്നത്. സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം. അടുത്ത വര്‍ഷം ഫെബ്രുവരിയിലായില്‍ ആരംഭിക്കും.

നിമിഷ നായിക

ജീവന്‍ ജോബ് തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നായികയാകുന്നത് നിമിഷ സജയനാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് നിമിഷ. ലിജോമോള്‍ ജോസ്, ശരണ്യ പൊന്‍വര്‍ണന്‍, അലന്‍സിയര്‍, നെടുമുടി വേണു, പശുപതി, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

English summary
Madhupal roped Tovino Thomas for a murder mystery.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam