twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാഴ്ചകള്‍ കാണുന്നത് കണ്ണുകൊണ്ടല്ല മനസ്സ് അറിഞ്ഞാണെന്ന് ഒടിയന്‍ പറയുന്നുണ്ട്! പിന്തുണയുമായി മധുപാല്‍

    By Prashant V R
    |

    മലയാളി പ്രേക്ഷകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഒടിയന്‍. സിനിമാ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലായി രുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്. ആദ്യ ദിവസം വലിയ സ്വീകരണം ലഭിച്ചെങ്കിലും സമ്മിശ്ര പ്രതികരണമാണ് സിനിമ നേടിയിരുന്നത്. ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് നടന്നതും നെഗറ്റീവ് പബ്ലിസിറ്റിയുമാണ് ഇതിന് കാരണമായത്. സിനിമയ്ക്കുണ്ടായിരുന്ന ഓവര്‍ ഹൈപ്പ് ആരാധകരില്‍ നിരാശയുണ്ടാകാന്‍ കാരണമായിരുന്നു.

    യാത്രയ്ക്കായി കാത്തിരിക്കുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍! നന്ദി പറഞ്ഞ് സംവിധായകന്‍ മഹി വി രാഘവ്യാത്രയ്ക്കായി കാത്തിരിക്കുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍! നന്ദി പറഞ്ഞ് സംവിധായകന്‍ മഹി വി രാഘവ്

    എന്നാല്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതോടെ എല്ലാം മാറിമറിയുകയായിരുന്നു. ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്ന അതേതിരക്ക് പിന്നീടുളള ദിവസങ്ങളിലും ഒടിയന്‍ കളിക്കുന്ന തിയ്യേറ്ററുകളില്‍ അനുഭവപ്പെട്ടു. ചിത്രം കണ്ട പ്രേക്ഷകര്‍ ഒടിയനെക്കുറിച്ച് നല്ല നിരൂപണങ്ങള്‍ എഴുതാന്‍ തുടങ്ങിയതും സിനിമയ്ക്ക് വീണ്ടും മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരുന്നു. ഒടിയന്‍ കണ്ട സംവിധായകന്‍ മധുപാല്‍ ഫേസ്ബുക്കില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഒടിയനെ അനുകൂലിച്ച് നിരവധി പേര്‍ എത്തുന്നതിനിടയില്‍ ആയിരുന്നു മധുപാലും എത്തിയത്.

    മധുപാല്‍ പറഞ്ഞത്

    മധുപാല്‍ പറഞ്ഞത്

    ഒടിയന്‍ കണ്ടു. ആളുകള്‍ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല. കാഴ്ചകള്‍ കാണുന്നത് കണ്ണുകൊണ്ടല്ല മനസ്സ് അറിഞ്ഞാണെന്ന് ഈ സിനിമ പറയുന്നുണ്ട്. സത്യസന്ധമായി ഒരു സിനിമയെ കാണിച്ചു തന്നവര്‍ക്ക് സ്‌നേഹം. തേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയന്റെ മായക്കാഴ്ചകളില്‍, ജീവിച്ചിരിക്കുന്ന നന്മയുള്ളവര്‍ക്കവേണ്ടിയുള്ള ത്യാഗത്തിന്റെ വെളിച്ചമുണ്ട്. ഇരുളില്‍ നിന്നും പ്രകാശത്തിലേക്കുള്ള ജാഗ്രതയുണ്ട്. വീണ്ടും കാണുമ്പോള്‍ പുതിയ കാഴ്ചകളുണ്ടാവും സത്യമുള്ള ബന്ധങ്ങളുണ്ടാവും കഥ പറയുന്നത് ആസ്വദിക്കുവാനാണെന്ന ബോധമുണ്ടാവും. പ്രിയപ്പെട്ടവര്‍ക്ക് നന്ദി, സ്‌നേഹം, മധുപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു

    മധുപാലിന്റെ പോസ്റ്റ്

    ഒടിയന് ലഭിച്ച പിന്തുണ

    ഒടിയന് ലഭിച്ച പിന്തുണ

    വലിയ പ്രതീക്ഷളില്ലാതെ പോയാല്‍ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ഒടിയനെന്നാണ് നേരത്തെ അഭിപ്രായങ്ങള്‍ വന്നിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ എല്ലാം തന്നെ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. ചിത്രം കണ്ട ഓരോരുത്തരായി നല്ല നിരൂപണങ്ങള്‍ എഴുതാന്‍ തുടങ്ങിയതും സിനിമയ്ക്ക് നേട്ടമായി മാറിയിരുന്നു. ഒടിയന്‍ മാസും ക്ലാസും ചേര്‍ന്നുളെളാരു സിനിമയെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്. താഴ്ത്തികെട്ടാന്‍ മാത്രം അത്ര മോശം സിനിമയല്ല ഒടിയനെന്ന അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നു.

    ഒടിയന്റെ മുന്നേറ്റം

    ഒടിയന്റെ മുന്നേറ്റം

    നേരത്തെ നെഗറ്റീവ് പബ്ലിസിറ്റിയില്‍ തളര്‍ന്നെങ്കിലും കളക്ഷന്റെ കാര്യത്തില്‍ വലിയ കുതിപ്പായിരുന്നു ചിത്രം നടത്തിയിരുന്നത്. മൂന്ന് ദിവസം കൊണ്ട് 60 കോടിയിലധികം കളക്ഷന്‍ നേടി സിനിമ എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. അണിയറക്കാര്‍ തന്നെയായിരുന്നു സിനിമയുടെ കളക്ഷന്‍ വിവരം പുറത്തുവിട്ടിരുന്നത്. തുടര്‍ന്ന് ഒടിയന്‍ അനായാസം നൂറ് കോടി ക്ലബിലെത്തുമെന്നും ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. റിലീസിങ്ങിനു മുന്‍പ് തന്നെ ബിസിനസിലൂടെ മാത്രം ചിത്രം 100 കോടി നേടിയിരുന്നു.

    ലാലേട്ടന്‍റെ ഗംഭീര പ്രകടനം

    ലാലേട്ടന്‍റെ ഗംഭീര പ്രകടനം

    വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഗംഭീര പ്രകടനം തന്നെയായിരുന്നു ലാലേട്ടന്‍ നടത്തിയിരുന്നത്. മോഹന്‍ലാലിനൊപ്പം തന്നെ പ്രകാശ് രാജ്, മഞ്ജു വാര്യര്‍,സന അല്‍ത്താഫ്,തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കും പ്രേക്ഷക പ്രശംസകള്‍ ലഭിച്ചു. ഒടിയന്‍ മാസും ക്ലാസും ചേര്‍ന്നൊരു പടമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വിലയിരുത്തലുണ്ടായത്

    പ്രിയങ്ക-നിക് വിവാഹ സൽക്കാരം അടിച്ചുപൊളിച്ച് താരങ്ങൾ!! ബോളിവുഡ് റിസപ്ഷൻ ചിത്രങ്ങൾ കാണാം..പ്രിയങ്ക-നിക് വിവാഹ സൽക്കാരം അടിച്ചുപൊളിച്ച് താരങ്ങൾ!! ബോളിവുഡ് റിസപ്ഷൻ ചിത്രങ്ങൾ കാണാം..

    ഒടിയന്റെ മാസ് അവസാനിക്കുന്നില്ല, ഹൗസ് ഫുള്‍ പ്രദര്‍ശനം തുടരുന്നു! കളക്ഷന്‍ കോടികള്‍ പെട്ടിയിലാക്കി!!ഒടിയന്റെ മാസ് അവസാനിക്കുന്നില്ല, ഹൗസ് ഫുള്‍ പ്രദര്‍ശനം തുടരുന്നു! കളക്ഷന്‍ കോടികള്‍ പെട്ടിയിലാക്കി!!

    English summary
    madhupal's facebook post about odiyan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X