പൃഥ്വിരാജ് ഇല്ലെങ്കിലെന്താ മമ്മൂക്കയുണ്ടല്ലോ! കര്‍ണനായി മമ്മൂക്ക വരും! ചിത്രത്തെ കുറിച്ച് മധുപാല്‍!!

ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയ്ക്ക് പ്രത്യേക കഴിവുണ്ടെന്ന് ആരാധകരും സിനിമാപ്രേമികളും ഒരുപോലെ സമ്മതിച്ചിട്ടുള്ള കാര്യാണ്. ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു ചേകവരായും കേരള വര്‍മ്മ പഴശ്ശി തമ്പുരനായനായിട്ടും മമ്മൂക്ക തകര്‍ത്തഭിനയിച്ചിരുന്നു. ഇനി കുഞ്ഞാലി മരക്കാരുടെ വേഷത്തിലും മമ്മൂക്ക പ്രത്യക്ഷപ്പെടും.

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതില്‍ കര്‍ണന്‍ എന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. എന്നാല്‍ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നുള്ള കാര്യം സംവിധായകന്‍ മധുപാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലായിരുന്നു കര്‍ണനെ കുറിച്ചുള്ള ചോദ്യത്തിന് മധുപാല്‍ ഉത്തരം നല്‍കിയിരിക്കുന്നത്.

മെഗാസ്റ്റാര്‍ കര്‍ണനാവുന്നു..

മെഗാസ്റ്റാര്‍ കര്‍ണനാവുന്നു..

മലയാളത്തിന്റെ മെഗാസ്റ്റാര്‍ കര്‍ണനാവുന്നു എന്ന വാര്‍ത്ത വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വന്നിരുന്നു. പ്രേക്ഷകര്‍ ആവേശത്തോടെയായിരുന്നു സിനിമയുടെ പ്രഖ്യാപനം ഏറ്റെടുത്തത്. ബ്രഹ്മാണ്ഡ സിനിമയായി നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്ന കര്‍ണന്‍ മധുപാലാണ് സംവിധാനം ചെയ്യുന്നത്. നടനും സംവിധായകനുമായ പി ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന സിനിമ ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാനുള്ള വരവായിരിക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

 2017 ല്‍ തുടങ്ങും

2017 ല്‍ തുടങ്ങും

2016 ലായിരുന്നു കര്‍ണന്റെ പ്രഖ്യാപനം നടന്നത്. മഹാഭാരത കഥ സിനിമയാക്കുക എന്നത് ഒരു ദിവസം രാവിലെ എഴുന്നേറ്റ് ചെയ്യാന്‍ കഴിയുന്നതല്ലെന്നും അതിന് വേണ്ടി ഒരുപാട് പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു. 2017 ല്‍ തന്നെ കര്‍ണന്റെ വര്‍ക്കുകളിലേക്ക് എന്തായാലും കടക്കുമെന്നും അതിലൊരു മാറ്റവുമില്ലെന്നും മധുപാല്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വന്നിരുന്നില്ല. മമ്മൂട്ടിയുടെ കര്‍ണന്‍ ഉപേക്ഷിച്ചതായിട്ടും വാര്‍ത്ത വന്നിരുന്നു.

കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല

കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല

മധുപാലിന്റെ സംവിധാനത്തിലെത്തുന്ന പുതിയ സിനിമയാണ് കുപ്രസിദ്ധ പയ്യന്‍. ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ണന്‍ സിനിമയാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മധുപാല്‍ പറയുന്നത്. സിനിമയ്ക്ക് വേണ്ടി ഞാനും കാത്തിരിക്കുകയാണെന്നാണ് മധുപാല്‍ പറയുന്നത്. മാത്രമല്ല കുപ്രസിദ്ധ പയ്യന് ലഭിക്കുന്ന പ്രേക്ഷകര്‍ തനിക്ക് ഊര്‍ജ്ജമാകുമെന്നും താരം പറയുന്നു.

 മറ്റൊരു കര്‍ണനും

മറ്റൊരു കര്‍ണനും

മമ്മൂട്ടിയുടെ കര്‍ണന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മലയാളത്തില്‍ നിന്ന് തന്നെ മറ്റൊരു കര്‍ണനും പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന സിനിമയും കര്‍ണനാണെന്ന് പറഞ്ഞിരുന്നു. വലിയ കാന്‍വാസിലൊരുക്കുന്ന ചിത്രം 300 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ചിത്രത്തില്‍ പൃഥ്വിരാജ് അല്ല നായകനെന്നും തമിഴ് നടന്‍ ചിയാന്‍ വിക്രം കര്‍ണന്റെ വേഷത്തിലെത്തുമെന്നും ആര്‍എസ് വിമല്‍ പറഞ്ഞിരുന്നു. ചിത്രം മലയാളത്തിലല്ല നിര്‍മ്മിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. പിന്നീട് കൂടുതല്‍ വിവരങ്ങളൊന്നും വന്നിരുന്നില്ല.

ഒരു കുപ്രസിദ്ധ പയ്യന്‍

ഒരു കുപ്രസിദ്ധ പയ്യന്‍

ടൊവിനോ തോമസിനെ നായകനാക്കിയാണ് മധുപാല്‍ കുപ്രസിദ്ധ പയ്യന്‍ സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ ഒന്‍പതിന് കുപ്രസിദ്ധ പയ്യന്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. അനു സിത്താരയും നിമിഷ സജയനുമാണ് നായികമാര്‍. വി സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ദിലീഷ് പോത്തന്‍, ജി സുരേഷ് കുമാര്‍, അലന്‍സിയര്‍, പശുപതി, സുധീര്‍ കരമന, സുജിത് ശങ്കര്‍, സിബി തോമസ്, ശരണ്യ പൊന്‍വര്‍ണന്‍, മഞ്ജു വാണി, വി സുകുമാര്‍, എന്നിങ്ങനെയുള്ള താരങ്ങളുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X