ഈ നാരങ്ങ മധുരിക്കും...
ബിജു മേനോന്‍കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ സുഗീത് സംവിധാനം ചെയ്യുന്ന മധുരനാരങ്ങയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒന്നും മിണ്ടാതെ എന്ന ചിത്രത്തിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരനാരങ്ങ.
സൂപ്പര്‍ ഹിറ്റായിരുന്ന സുഗീത് ചിത്രം ഓര്‍ഡിനറിയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ നിഷാദ് കോയയാണ് മധുരനാരങ്ങയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതിയാണ് ചിത്രത്തിലെ നായിക.

പൂര്‍ണമായും ദുബൈയില്‍ ആണ് ചിത്രത്തിന്റെ ചിത്രികീരണം നടന്നത്. ദുബൈയിലെ രണ്ടു ടാക്‌സി ഡ്രൈവര്‍മാരായണ് ബോബനും ബിജുമേനോനും അഭിനയിക്കുന്നത്. ഭയ്യഭയ്യ എന്ന ചിത്രത്തിനു ശേഷം രണ്ടുപേരും ഒന്നിക്കുന്ന ചിത്രമാണിത്.
സുരാജ് വെഞ്ഞാറമ്മൂട്, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. റംസാന്‍ റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.
kunchacko boban biju menon madhura naranga parvathy ratheesh malayalam movie കുഞ്ചാക്കോ ബോബന്‍ ബിജു മേനോന് മധുരനാരങ്ങ പാര്‍വതി രതീഷ്


Click it and Unblock the Notifications