മധുരനാരങ്ങ മധുരിക്കുമോ?
കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം മധുരനാരങ്ങയുടെ ടീസര്‍ പുറത്തിറങ്ങി. യുവ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയരായ സച്ചിന്‍ശ്രീജിത്ത് ടീം സംഗീതം ഒരുക്കുന്ന ആദ്യമലയാള ചിത്രമാണ് മധുരനാരങ്ങ.
സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷാണ് നായിക.

നീരജ് മാധവ്, സുരാജ് എന്നിവരും ചിത്രത്തിലുണ്ട്. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ നാസറുംസ്റ്റാന്‍ലി സി.എസ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ഓര്‍ഡിനറി,ത്രീ ഡോട്ട്‌സ്, ഒന്നും മിണ്ടാതെ എന്നീ സിനിമകളാണ് സുഗീത് നേരത്തെ സംവിധാനം ചെയ്തത്. ഈ ചിത്രങ്ങള്‍ക്ക് അത്ര വിജയം നേടാന്‍ കഴിഞ്ഞില്ല. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം. ദുബായ്, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് ചിത്രീകരണം
kunchacko boban biju menon madhura naranga parvathy ratheesh malayalam movie കുഞ്ചാക്കോ ബോബന് ബിജു മേനോന് മധുരനാരങ്ങ പാര്‍വതി രതീഷ്


Click it and Unblock the Notifications