മധുരരാജയുടെ മിന്നിച്ചു! ആദ്യദിനം കോടികള്‍, കളക്ഷന്‍ വിവരം പുറത്ത് വിട്ട് മധുരരാജ ടീം! കാണൂ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ ഏപ്രില്‍ പന്ത്രണ്ടിനാണ് തിയറ്ററുകളിലേക്ക് എത്തിയത്. പോക്കിരിരാജയുടെ സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റിലാണ് നിര്‍മ്മിച്ചത്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് നല്ല പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ഇതോടെ മധുരരാജ ആദ്യദിനം ബോക്‌സോഫീസില്‍ എത്ര കളക്ഷന്‍ നേടി എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.
ഇപ്പോഴിതാ മധുരരാജയുടെ ആദ്യദിന കളക്ഷന്‍ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് പുറത്ത് വിട്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മധുരരാജയുടെ കളക്ഷന്‍ പുറത്ത് വന്നത്. റിലീസ് ദിവസം 9.12 കോടിയാണ് മധുരരാജയുടെ ഗ്രോസ് കളക്ഷന്‍. കേരള ബോക്‌സോഫീസില്‍ നിന്നും 24.2 കോടിയായിരുന്നു ലഭിച്ചത്. കേരളത്തിന് പുറത്ത് 1.4 കോടിയും ജിസിസി യില്‍ 2.9 കോടിയും ലഭിച്ചു.

യുഎസ്എ യില്‍ 21 ലക്ഷത്തിലെത്തിയപ്പോള്‍ യൂറോപ്പില്‍ 11 ലക്ഷമായിരുന്നു. ലോകത്തിലെ മറ്റിടങ്ങളില്‍ നിന്നുമായി 30 ലക്ഷത്തോളം രൂപയും മധുരരാജയ്ക്ക് ലഭിച്ചു. മധുരരാജയ്ക്ക് തന്ന എല്ലാ സ്‌നേഹത്തിനും നന്ദി പറയുകയാണ്. അതിനൊപ്പം തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന നല്ല പ്രതികരണത്തിന് നന്ദി. നിങ്ങളുടെ സപ്പോര്‍ട്ടും പരിശുദ്ധമായ സ്‌നേഹവും ഇനിയും തുടരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും തിരുവന്തപുരം പ്ലെക്‌സിലും നല്ല പ്രകടനമാണ് സിനിമ കാഴ്ച വെക്കുന്നത്. കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 14.95 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചത്. തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും 9 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 5.25 ലക്ഷമായിരുന്നു കളക്ഷന്‍.


Click it and Unblock the Notifications