100 കോടി ക്ലബ്ബില്‍ മമ്മൂട്ടിയും! മധുരരാജ ചരിത്ര നേട്ടത്തില്‍! കളക്ഷന്‍ പുറത്ത് വിട്ട് നിര്‍മാതാവ്!

Recommended Video

മമ്മൂട്ടിയുടെ ആദ്യ 100 കോടി! ചരിത്ര നേട്ടത്തിലെത്തി മധുരരാജ

ഒരു കാലത്ത് പിന്നില്‍ നിന്നിരുന്ന മലയാള സിനിമ ഇന്ന് ഇന്ത്യന്‍ സിനിമാലോകത്ത് വലിയ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി നൂറ് കോടി ക്ലബ്ബിലെത്തുന്ന സിനിമകള്‍ പിറന്ന് കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ മോളിവുഡിലെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍ മത്സരമാണെന്ന് പറയാം. മോഹന്‍ലാലിന്റെ ലൂസിഫറാണ് ഈ വര്‍ഷത്തെ ആദ്യ നൂറ് കോടി ചിത്രം.

നൂറ് കോടി മറികടന്ന് അതിവേഗം ഇരുന്നൂറ് കോടി ക്ലബ്ബിലും ലൂസിഫര്‍ എത്തിയിരുന്നു. വീണ്ടുമൊരു നൂറ് കോടി ചിത്രം കൂടി എത്തിയിരിക്കുകയാണ്. ലൂസിഫറിന് പിന്നാലെ എത്തിയ മമ്മൂട്ടി ചിത്രമായ മധുരരാജയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയ മറ്റൊരു സിനിമ. ഇന്നലെ വൈകുന്നേരമാണ് നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് മധുരരാജ നൂറ് കോടി സ്വന്തമാക്കിയെന്ന കാര്യം പുറത്ത് വിട്ടത്. മമ്മൂട്ടിയും സംവിധായകന്‍ വൈശാഖുമെല്ലാം ഇക്കാര്യം സ്ഥിതികരിച്ചിരിക്കുകയാണ്.

 മാസ് ആയി മധുരരാജ

മാസ് ആയി മധുരരാജ

രാജ എന്ന പേരിലെത്തുന്ന മമ്മൂട്ടിയുടെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറുന്നതാണ് പതിവ്. ഇക്കാര്യം മുന്‍നിര്‍ത്തി 2010 ലെ ഹിറ്റ് സിനിമയായ പോക്കിരി രാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ എത്തുന്നത്. വിഷു, ഈസ്റ്റര്‍ അവധി ദിവസങ്ങള്‍ പ്രമാണിച്ച് ഏപ്രില്‍ പന്ത്രണ്ടിന് റിലീസ് ചെയ്ത മധുരരാജ അതിഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ബിഗ് റിലീസ് കിട്ടിയ ചിത്രം ആദ്യ ദിവസം 9 കോടിയ്ക്ക് മുകളിലാണ് ആഗോള തലത്തില്‍ നിന്നും നേടിയത്. പത്ത് ദിവസങ്ങള്‍ കഴിയുമ്പോള്‍ 58.7 കോടിയും സ്വന്തമാക്കി. ഈ കണക്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു പുറത്ത് വിട്ടത്. പിന്നീട് കളക്ഷനെ കുറിച്ച് യാതൊരു വിവരങ്ങളും പുറത്ത് വന്നില്ല.

 ഒടുവില്‍ നൂറ് കോടി ക്ലബ്ബില്‍

ഒടുവില്‍ നൂറ് കോടി ക്ലബ്ബില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം മധുരരാജയാണെന്ന് ആരാധകര്‍ പ്രവചിച്ചിരുന്നു. പത്ത് ദിവസങ്ങള്‍ കൊണ്ട് 60 കോടിയോളം എത്തിയ സിനിമ അതിവേഗം തന്നെ നൂറ് കോടി എന്ന സ്വപ്‌ന നേട്ടം കരസ്ഥമാക്കുമെന്ന വിശ്വാസം ആരാധകര്‍ക്ക് ഉണ്ടായിരുന്നു. ഒടുവില്‍ അത് സത്യമായിരിക്കുകയാണ്. നിര്‍മാതാവ് നെല്‍സണ്‍ ഐപ്പാണ് ഫേസ്ബുക്കിലൂടെ വാര്‍ത്ത പുറത്ത് വിട്ടത്. മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും നൂറ് കോടി നേട്ടത്തെ കുറിച്ച് വ്യക്തമാക്കി.

 നിര്‍മാതാവ് പറയുന്നിതിങ്ങനെ..

നിര്‍മാതാവ് പറയുന്നിതിങ്ങനെ..

നെല്‍സണ്‍ ഐപ്പ് സിനിമാസ് ആദ്യമായി നിര്‍മ്മിക്കുന്ന മധുരാജ റിലീസിനെത്തി 45 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 104 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. അഭിമാനത്തോട് കൂടി ഇക്കാര്യം ഞങ്ങള്‍ പുറത്തറിയിക്കുകയാണ്. നിങ്ങളെല്ലാവരോടും ഈ സ്വപ്‌നതുല്യമായ നേട്ടത്തിന് സഹായിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ്. സ്‌ക്രീനിന് മുന്നിലും പിന്നിലുമുള്ള അണിയറ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ഞങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. എനിക്ക് ഒരിക്കലും എന്റെ കുടുംബത്തിന്റെയും സുഹത്തുക്കളെയും മറക്കാന്‍ പറ്റില്ല. അവരാണ് എന്റെ ശക്തി കേന്ദ്രങ്ങള്‍. മുന്നോട്ട് പോവാന്‍ സാഹയിച്ചതും അവരാണ്. മധുരരാജ വലിയൊരു വിജയമാക്കി തീര്‍ത്ത പ്രേക്ഷകരോടും ഒരിക്കല്‍ കൂടി നന്ദി പറയുകയാണ്. എന്നുമാണ് നെല്‍സണ്‍ ഐപ്പ് പറയുന്നത്.

മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി

മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി

നേരത്തെ അമ്പതും അറുപതും അതിന് മുകളിലും കോടികള്‍ വാരിക്കൂട്ടിയ മമ്മൂട്ടി ചിത്രങ്ങള്‍ ഉണ്ടെങ്കിലും നൂറ് കോടി ആദ്യമായിട്ടാണ്. പുലിമുരുകനിലൂടെ മോഹന്‍ലാലാണ് ആദ്യ നൂറ് കോടി ചിത്രം മലയാളത്തിന് സമ്മാനിച്ചത്. ലൂസിഫറിലൂടെ ആദ്യ ഇരുന്നൂറ് കോടിയും മോഹന്‍ലാല്‍ സ്വന്തമാക്കി. ഇതോടെ മമ്മൂട്ടിയുടെ ഒരു നൂറ് കോടി ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ കാത്തിരുന്നത് സത്യമാക്കി കരിയറിലെ ആദ്യ നൂറ് കോടി നേടിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

  അമ്പതാം ദിവസത്തിലേക്ക്..

അമ്പതാം ദിവസത്തിലേക്ക്..

ഏപ്രില്‍ 12 ന് റിലീസ് ചെയ്ത മധുരരാജ 45 ദിവസങ്ങള്‍ കൊണ്ടാണ് നൂറ് കോടി നേടിയത്. നിലവില്‍ അമ്പതാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ് ചിത്രം. ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുകയാണ് മധുരരാജ. ഇനിയുള്ള ദിവസങ്ങളിലും ഇതേ രീതിയില്‍ പ്രദര്‍ശനം തുടരുകയാണെങ്കില്‍ മോശമില്ലാത്ത കളക്ഷനിലെത്താന്‍ മധുരരാജയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ മാത്രമല്ല യുഎഇ/ജിസിസി അടക്കമുള്ള വിദേശ സെന്ററുകളിലും സിനിമ ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്.

 പോക്കിരി രാജയുടെ രണ്ടാം ഭാഗം

പോക്കിരി രാജയുടെ രണ്ടാം ഭാഗം

2010 ലായിരുന്നു ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജ റിലീസിനെത്തുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജ് ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ കൂട്ടുകെട്ടിലെത്തിയ സിനിമയാണ് മധുരാരജ. വൈശാഖ് സംവിധാനം ചെയ്തപ്പോള്‍ ഉദയ്കൃഷ്ണയാണ് തിരക്കഥ എഴുതിയത്. പുലിമുരുകന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്ര്‌ത്യേകതയും ചിത്രത്തിനുണ്ട്. ഇനി മിനിസ്റ്റര്‍ രാജ എന്ന പേരില്‍ മറ്റൊരു സിനിമ കൂടി ഇതേ കൂട്ടുകെട്ടില്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X