ട്വിറ്റര്‍ ഹാഷ്ടാഗില്‍ റെക്കോര്‍ഡിട്ട് മധുരരാജ! ചിത്രത്തിനായുളള കാത്തിരിപ്പില്‍ ആരാധകര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജയ്ക്കായി ആകാംക്ഷകളോയൊണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിഷു റിലീസായി എത്തുന്ന ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിട്ടാണ് ഇത്തവണയും എത്തുന്നത്.
സിനിമയെ വരവേല്‍ക്കാനായി വലിയ തയ്യാറെടുപ്പുകള്‍ തന്നെയാണ് ആരാധകര്‍ നടത്തുന്നത്. മധുരരാജയുടെ റിലീസിനോടനുബന്ധിച്ച് ട്വിറ്ററില്‍ ആരാധകര്‍ ഹാഷ്ടാഗ് പ്രചാരണം തുടങ്ങിയിരുന്നു. #1MonthForMadhuraRaja എന്ന ടാഗിലാണ് ആരാധകര്‍ ചിത്രത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ monthoflucifermarching എന്ന ഹാഷ്ടാഗില്‍ 89000 ട്വീറ്റുകള്‍ സൃഷ്ടിച്ച് മോഹന്‍ലാല്‍ ആരാധകര്‍ റെക്കോര്‍ഡിട്ടിരുന്നു.

ഇതിനെ മറികടക്കാനായാണ് മമ്മൂക്ക ആരാധകര്‍ പുതിയ ഹാഷ്ടാഗുമായി എത്തിയത്. മധുരരാജ ഹാഷ്ടാഗ് ഇപ്പോള്‍ 1ലക്ഷം ട്വീറ്റുകള്‍ പിന്നിട്ട് മുന്നേറുകയാണ്. ഫാന്‍സും വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളും നടത്തിയ ട്വീറ്റുകളാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സഹായിച്ചത്. മോളിവുഡില്‍ നിന്നും ആദ്യമായാണ് ഒരു ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം മധുരരാജയെയും ലൂസിഫറിനെയും വരവേല്‍ക്കാന്‍ വലിയ തയ്യാറെടുപ്പുകള്‍ തന്നെയാണ് ആരാധകര്‍ നടത്തുന്നത്. പല തിയ്യേറ്ററുകളിലും ആഘോഷപൂര്‍വ്വം രണ്ടു ചിത്രങ്ങളുടെയും കട്ടൗട്ടുകള്‍ ഉയര്‍ന്നു കഴിഞ്ഞു. മലയാളത്തിലെ രണ്ടു സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഏകദേശം ഒരേസമയം എത്തുന്നുവെന്നതാണ് ആരാധകരില്‍ ആവേശം ഉണ്ടാക്കിയിരിക്കുന്നത്.


Click it and Unblock the Notifications