മധുരരാജയിലെ മാസ് കാ ബാപും മാസ് കാ മാമനും! വൈറലായി പുതിയ പോസ്റ്ററുകള്‍! കാണൂ

By Midhun Raj

Recommended Video

തന്നേക്കാളും കൂടുതല്‍ അഭിനയിച്ചത് ഈ കാറെന്ന് നന്ദു | Filmibeat Malayalam

മമ്മൂക്കയുടെ മധുരരാജയുടെ റിലീസിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിഷുവിന് റിലീസ് പ്രഖ്യാപിച്ച ചിത്രം നിലവില്‍ അവസാന ഘട്ട വര്‍ക്കുകളിലാണുളളത്. ഒമ്പത് വര്‍ഷത്തിനു ശേഷമുളള മധുരരാജയുടെ വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂക്കയെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുന്നവരും ഏറെയാണ്. പോക്കിരി രാജയിലെ മിക്ക കഥാപാത്രങ്ങളും മധുര രാജയിലും എത്തുമെന്നാണ് അറിയുന്നത്. അതേസമയം സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

മധുരരാജയുടെ വരവ്

മധുരരാജയുടെ വരവ്

മധുര രാജയില്‍ മമ്മൂക്കയുടെ ലുക്ക് തന്നെയാണ് ഇത്തവണയും മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. പോക്കിരി രാജയില്‍ കണ്ട അതേ ലുക്കില്‍ തന്നെയാണ് മെഗാസ്റ്റാര്‍ ഇത്തവണയും എത്തുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം മധുര രാജ വീണ്ടുമെത്തുമ്പോള്‍ സിനിമ ആളുകള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് അണിയറപ്രവര്‍ത്തകര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ തന്നെയാണ് ഇത്തവണയും വൈശാഖ് സിനിമ സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ ചില കഥാപാത്രങ്ങള്‍ രണ്ടാം ഭാഗത്തിലും എത്തുമെന്നും അറിയുന്നു.

 മാസ് കാ ബാപ്പ്

മാസ് കാ ബാപ്പ്

പോക്കിരി രാജയില്‍ മമ്മൂക്കയ്‌ക്കൊപ്പം ശ്രദ്ധേയ പ്രകടനം നടത്തിയ താരമായിരുന്നു നെടുമുടി വേണു. ചിത്രത്തില്‍ മാധവന്‍ മാഷ് എന്ന കഥാപാത്രമായിട്ടാണ് താരം എത്തിയത്. മധുരരാജയിലും നെടുമുടി വേണുവിന്റെ കഥാപാത്രം വീണ്ടും എത്തുന്നുണ്ട്. മധുര രാജയിലെ നെടുമുടി വേണുവിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മാസ് കാ ബാപ്പ് എന്ന പോസ്റ്ററില്‍ കൊടുത്തുകൊണ്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.

മാസ് കാ മാമന്‍

മാസ് കാ മാമന്‍

നെടുമുടി വേണുവിനൊപ്പം വിജയരാഘവന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പോക്കിരി രാജയില്‍ കൃഷ്ണന്‍ മാമയായി എത്തിയ വിജയരാഘവന്‍ മധുര രാജയിലും വീണ്ടും എത്തുന്നുണ്ട്. മാസ് കാ മാമന്‍ എന്ന് എഴുതി കാണിച്ചുകൊണ്ടാണ് വിജയരാഘവന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മധുരരാജയുടെതായി പുറത്തിറങ്ങിയ രണ്ടു പോസ്റ്ററുകളും വൈറലായി മാറിയിരുന്നു.

ട്രെയിലറിനായുളള കാത്തിരിപ്പ്

ട്രെയിലറിനായുളള കാത്തിരിപ്പ്

അതേസമയം ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങിയെങ്കിലും ട്രെയിലറിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പോക്കിരി രാജയേക്കാളും മുകളില്‍ നില്‍ക്കുന്നൊരു ട്രെയിലറാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തിനായി തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കും ഒരേപോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് സംവിധായകന്‍ വൈശാഖ് തന്നെ പറഞ്ഞിരുന്നു.

 വിഷു റിലീസ്

വിഷു റിലീസ്

എപ്രില്‍ 12ന് വിഷു റിലീസായിട്ടാകും മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. കേരളത്തിനു പുറമെ ഗള്‍ഫ് രാജ്യങ്ങളിലും ഒരേസമയമാകും സിനിമ റിലീസിനെത്തുക. മധുരരാജയുടെ ജിസിസി വിതരണാവകാശം ഫാര്‍സ് ഇന്റര്‍നാഷണലാണ് സ്വന്തമാക്കിയിരിക്കുന്നത്. 30 കോടി ബഡ്ജറ്റിലൊരുക്കിയ സിനിമ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X