മധുര രാജയുടെ ആഘോഷവരവ് ഒരുങ്ങുന്നു! ചിത്രത്തെക്കുറിച്ചുളള പുതിയ വിശേഷങ്ങള്‍ ഇങ്ങനെ! കാണൂ

By Prashant V R

Recommended Video

ഇക്കയുടെ രാജ എത്തുന്നു | FIlmibeat Malayalam

മമ്മൂട്ടിയുടെ മധുര രാജയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുനന്ത്. പോക്കിരി രാജയ്ക്ക് ശേഷം വൈശാഖ് മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണിത്. രാജ 2 എന്ന് ആദ്യം പേരിട്ട ചിത്രത്തിന് പിന്നീടായിരുന്നു മധുര രാജ എന്ന പേര് അണിയറക്കാര്‍ ഇട്ടിരുന്നത്. മധുരരാജയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയതുമുതല്‍ എല്ലാവരും ആവേശത്തിലായിരുന്നു.

പോക്കിരി രാജ പോലെ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും മധുര രാജയെന്നാണ് അറിയുന്നത്. പ്രഖ്യാപന വേളമുതല്‍ തന്നെ മികച്ച സ്വീകാര്യതയായിരുന്നു മധുര രാജയ്ക്ക് ലഭിച്ചിരുന്നത്. ബിഗ് ബഡ്ജറ്റിലാണ് സംവിധായകന്‍ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ചിത്രത്തെ സംബന്ധിച്ചുളള ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

മധുര രാജയുടെ വരവ്

മധുര രാജയുടെ വരവ്

പോക്കിരിരാജയിലെ മധുര രാജ എന്ന കഥാപാത്രം മമ്മൂക്കയുടെതായി എല്ലാവരെയും ആവേശം കൊളളിച്ച റോളായിരുന്നു. ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ആഘോഷിച്ചു കണ്ടൊരു സിനിമയായിരുന്നു പോക്കിരി രാജ. ചിത്രത്തിലെ മമ്മൂക്കയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമെല്ലാം തിയ്യേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയിരുന്നു. കുടൂതല്‍ ദിവസം പ്രദര്‍ശിപ്പിച്ചതിനൊപ്പം മികച്ച കളക്ഷനും ചിത്രം തിയ്യേറ്ററുകളില്‍നിന്നും നേടിയിരുന്നു. പോക്കിരി രാജയിലെ കഥാപാത്രം വീണ്ടുമെത്തുമ്പോള്‍ പുതിയ ചിത്രവും എല്ലാവരും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരുളളത്. മമ്മൂക്കയെ നായകനാക്കി വമ്പന്‍ ചിത്രവുമായിട്ടാണ് ഇത്തവണയും വൈശാഖ് എത്തുന്നത്.

ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

അടുത്തിടെയായിരുന്നു മധുര രാജയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കും ഒരേപോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് സംവിധായകന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പോക്കിരി രാജയില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികപരമായി മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലും ഉണ്ടാവുമെന്നും അറിയുന്നു. നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വമ്പന്‍ താരനിരയാണ് മമ്മൂക്കയുടെ മധുരരാജയില്‍ അണിനിരക്കുന്നത്. തെലുങ്ക് താരം ജഗപതി ബാബുവാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ജഗപതി ബാബുവിനു പുറമെ തമിഴ് താരം ജയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനുശ്രീ,ഷംന കാസിം,മഹിമാ നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. അജു വര്‍ഗീസ്,ബിജുകുട്ടന്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, എംആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍,നോബി,ബൈജു എഴുപുന്ന,സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്,

മോഷന്‍ പോസ്റ്റര്‍

മോഷന്‍ പോസ്റ്റര്‍

ചിത്രീകരണം പുരോഗമിക്കവേ മധുര രാജയെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനെ സംബന്ധിച്ചുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. നവംബര്‍ മൂന്നിന് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നല്‍കിയ ആവേശം മോഷന്‍ പോസ്റ്റര്‍ ഇറങ്ങുമ്പോഴും ഉണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഉദയകൃഷ്ണയും വെെശാഖും

ഉദയകൃഷ്ണയും വെെശാഖും

പോക്കിരി രാജയ്ക്ക് തിരക്കഥയൊരുക്കിയ ഉദയകൃഷ്ണ തന്നെയാണ് മധുര രാജയ്ക്ക് വേണ്ടിയും തിരക്കഥയെഴുതിയിരിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖും പീറ്റര്‍ ഹെയ്നും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും മധുര രാജയ്ക്കുണ്ട്. ചിത്രത്തില്‍ വൈശാഖിന്റൈ മേക്കിങ്ങിനൊപ്പം പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍ രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X