കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കന്‍...! മധുരരാജയിലെ ആഘോഷ ഗാനമെത്തി! വീഡിയോ വൈറല്‍! കാണൂ
മമ്മൂട്ടിയുടെ മധുരരാജ തിയ്യേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. എപ്രില്‍ 12ന് റിലീസ് ചെയ്ത ചിത്രം നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശനം തുടരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും മധുരരാജ നേട്ടമുണ്ടാക്കിയിരുന്നു. വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മധുരരാജയായുളള മമ്മൂക്കയുടെ പ്രകടനം തന്നെയായിരുന്നു മുഖ്യ ആകര്‍ഷണമായി മാറിയത്.

സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവന്നിരുന്നു. മധുരരാജയിലെ കണ്ടില്ലേ കണ്ടില്ലേ എന്നു തുടങ്ങുന്ന ആഘോഷ ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം ചിത്രത്തിലെ കഥാപാത്രങ്ങളില്‍ അധികവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.
ഗോപി സുന്ദറിന്റെ സംഗീതത്തില്‍ അന്‍വര്‍ സാദത്താണ് ഈ ഗാനം പാടിയിരിക്കുന്നത്. തിയ്യേറ്ററുകളില്‍ ആരാധകര്‍ ആഘോഷിച്ചു കണ്ട ഗാനരംഗം കൂടിയായിരുന്നു ഇത്. മമ്മൂക്കയ്‌ക്കൊപ്പം തമിഴ് താരം ജയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
അനുശ്രീ,ഷംന കാസിം,മഹിമ നമ്പ്യാര്‍,അന്ന രാജന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു,സലീംകുമാര്‍ വിജയരാഘവന്‍, സിദ്ധിഖ്, അജു വര്‍ഗീസ്,തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിട്ട് എത്തിയിരുന്നു. ഉദയകൃഷ്ണ തിരക്കഥയെഴുതിയ ചിത്രത്തിന് ഷാജികുമാറായിരുന്നു ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്.


Click it and Unblock the Notifications











