പൃഥ്വിയ്ക്ക് പകരം ജയ്!! ഇടതും വലതും പഴയ ടീം, കലിപ്പ് ലുക്കിൽ മമ്മൂട്ടി, മധുരാജ പോസ്റ്റർ
മമ്മൂട്ടിയുടെ സഹോദരനായി ആദ്യ ഭാഗത്തിൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ പൃഥ്വിരാജായിരുന്നു എത്തിയത്
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് മധുരാജ. മമ്മൂക്കയുടെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരാജയുടെ രണ്ടാം ഭാഗമായ ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ചിത്രത്തിന് വേണ്ടി അതീവ ആകാംക്ഷയിലാണ്. പൃഥ്വിരാജ് മമ്മൂക്ക കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പോക്കിരി രാജ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇതു തന്നെ രണ്ടാം ഭഗാത്തിലും ആവർത്തിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

മമ്മൂട്ടിയുടെ സഹോദരനായി ആദ്യ ഭാഗത്തിൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ പൃഥ്വിരാജായിരുന്നു എത്തിയത്. എന്നാൽ രണ്ടാം ഭാഗത്തിൽ പൃഥ്വിയ്ക്ക് പകരം എത്തുന്നത് തമിഴ് യുവതാരം ജയ് ആണ്. പുറത്തു വന്നി പോസ്റ്ററിൽ മമ്മൂട്ടിയ്ക്കൊപ്പം ജയ്യും ഉണ്ട്. അനുയായികളോടൊപ്പം മാസ് ലുക്കിൽ നടന്നു വരുന്ന മമ്മൂക്കയാണ് പുതിയ പോസ്റ്ററിൽ. മമ്മൂട്ടിയ്ക്കും ജയ്ക്കുമൊപ്പം നോബി മാർക്കോസുമുണ്ട്. മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.
പോക്കിരി രാജയുടെ അതേ സ്റ്റൈലിൽ തന്നെയാണ് മധുരാജയും എത്തുന്നത്. മമ്മൂക്കയുടെ ഗെറ്റപ്പിനൊന്നും ഒരു മാറ്റവുമില്ല. പുലി മുരുകൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. ആശിഷ് വിദ്യാർഥി, ജഗപതി ബാബു, അതുൽ കുൽക്കർണി, നെടുമുടി വേണു. ഷമ്നാ കാസിം, അജുവർഗീസ്, രമേഷ് പിഷാരടി, ധർമജൻ, വിജയ രഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications